വിമാനത്താവള അതോറിറ്റി ജന. മാനേജര്‍ പരിശോധന നടത്തി
കൊണ്ടോട്ടി: കരിപ്പൂരില്‍ പുതുതായി നിര്‍മിക്കുന്ന അന്താരാഷ്ട്ര ടെര്‍മിനല്‍ കെട്ടിടം ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനത്താവള അതോറിറ്റി ജനറല്‍ മാനേജര്‍ പരിശോധിച്ചു.
നിര്‍മാണത്തിന്റെ 60 ശതമാനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിമാനത്താവള അതോറിറ്റി സിവില്‍ എന്‍ജിനീയറിങ് വിഭാഗം ജനറല്‍ മാനേജര്‍ സന്‍ജീവ് ജിന്‍ഡാല്‍ ടെര്‍മിനല്‍ നിര്‍മാണപുരോഗതി പരിശോധിക്കാനെത്തിയത്.
85 കോടി ചെലവിട്ടാണ് നിലവിലെ ടെര്‍മിനലിനോട് ചേര്‍ന്ന് കിഴക്ക് ഭാഗത്ത് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. പുതിയ ടെര്‍മിനലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഡിസംബറോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അടുത്ത മാര്‍ച്ചില്‍ കമ്മിഷന് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
വിമാനത്താവള ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ, നിര്‍മാണം കരാറെടുത്ത കമ്പനിയുടെ പ്രതിനിധി എം. ശെല്‍വരാജ്, കരിപ്പൂര്‍ ജോ.ജനറല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍) എം. ശിവരാജു, ജോ. ജനറല്‍മാനേജര്‍(സിവില്‍)കെ.പി.എസ്.കര്‍ത്ത തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."