'പ്രവാചക(സ)ന്റെ വ്യക്തിത്വം എന്നും പ്രസക്തം'
പുത്തനത്താണി: മനുഷ്യ മനസുകള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ മതില്‍ കെട്ടുകള്‍ പണിതു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ വ്യക്തിത്വത്തിന്റെ പ്രസക്തി ലോകം കൂടുതല്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും പ്രവാചകന്റെ വ്യക്തിത്വം എക്കാലത്തും പ്രസക്തമാണെന്നും കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍.
മുഹമ്മദ് നബി(സ്വ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പുത്തനത്താണി വാദി മുനവ്വറയില്‍ സംഘടിപ്പിച്ച ദ്വിദിന മദ്ഹുര്‍റസൂല്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഉമറലി തങ്ങള്‍ മണ്ണാറക്കല്‍ അധ്യക്ഷനായി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി.അഷ്‌റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ ഐന്‍, വി.പി.അബ്ദുള്ളക്കോയ തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സയ്യിദ് അബ്ദുറഷീദ് അലി ശിഹാബ് തങ്ങള്‍, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പല്ലാര്‍, ശാഫി മാസ്റ്റര്‍ ആട്ടീരി, എസ്.എം തങ്ങള്‍ ചേളാരി, ശാക്കിര്‍ ഫൈസി കാളാട്, മൊയ്തീന്‍ കുട്ടി മൗലവി കരേക്കാട്, മൗസല്‍മൂപ്പന്‍, അഷ്‌റഫ് മലയില്‍, ജലീല്‍ ചാലില്‍ കുണ്ട്, ശരീഫ് ചുഴലി, മുഹമ്മദ് കുട്ടി കുന്നുംപുറം, റഊഫ് കാച്ചടിപ്പാറ, അലി കുളങ്ങര, അനീസ് ഫൈസി മാവണ്ടിയൂര്‍ , മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍ സംസാരിച്ചു. മജ് ലിസുന്നൂര്‍, മൗലിദ് സദസിന്ന് സയ്യിദ് ഫസല്‍ ശാഹിദ് ഹസനി തങ്ങള്‍ നേതൃത്വം നല്‍കി.
സമാപന ദിവസമായ ഇന്ന് ബുര്‍ദ്ദ, ഖവ്വാലി സദസുകളോടെ ആരംഭിക്കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനാകും.
പാണക്കാട് സയ്യിദ് അബ്ദുല്‍ റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
റാസി ബാഖവി സൂപ്പര്‍ ബസാര്‍ ഉദ്‌ബോധനം നടത്തും. സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."