HOME
DETAILS

ബുര്‍ഖ വിരുദ്ധ പരാമര്‍ശം; മാപ്പ് പറയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

  
backup
November 30, 2019 | 7:01 AM

borisjhonson-795903-2
 
 
 
 
 
 
 
 
 
 
 
 
ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും ബുര്‍ഖയണിഞ്ഞവരെ കണ്ടാല്‍ ബാങ്ക് കവര്‍ച്ചക്കാരെ പോലെ തോന്നുമെന്നുമായിരുന്നു ജോണ്‍സന്‍ എഴുതിയത്
 
ലണ്ടന്‍: ബ്രിട്ടനില്‍ മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍ക്ക് ഇടവച്ച ഇസ്‌ലാംപേടി (ഇസ്‌ലാമോഫോബിയ) പരാമര്‍ശങ്ങളില്‍ മാപ്പുപറയാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. 2018ല്‍ ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ പംക്തിയിലൂടെയായിരുന്നു ജോണ്‍സന്‍ മുസ്‌ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതിനെ കടുത്ത ഭാഷയില്‍ പരിഹസിച്ചത്. ബുര്‍ഖ ശ്വാസംമുട്ടിക്കുന്ന വേഷമാണെന്നും മുഖം പൂര്‍ണമായി മറയ്ക്കുന്ന മുസ്‌ലിം സ്ത്രീകളെ തപാല്‍പെട്ടികള്‍ പോലെയോ ബാങ്ക് കവര്‍ച്ചക്കാരെ പോലെയോ ആണ് തോന്നിക്കുക എന്നുമാണ് ജോണ്‍സന്‍ എഴുതിയിരുന്നത്. ആ പംക്തി എഴുതി ഒരാഴ്ചയ്ക്കകം ബ്രിട്ടനില്‍ ഇസ്‌ലാംപേടി സംഭവങ്ങള്‍ 375 ശതമാനം വര്‍ധിച്ചതായി വര്‍ഗീയ ആക്രമണ നിരീക്ഷണ സ്ഥാപനം വെളിപ്പെടുത്തിയിരുന്നു. 
ഡിസംബര്‍ 12ന് ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലണ്ടനിലെ റേഡിയോ പരിപാടി അവതാരകന്‍ അന്ന് പറഞ്ഞതില്‍ ക്ഷമ ചോദിക്കാന്‍ തോന്നുന്നുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ജോണ്‍സന്‍ പഴയ നിലപാടില്‍ ഉറച്ചുനിന്നത്. 
ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങളാല്‍ വിമര്‍ശനം നേരിട്ടുവരികയാണ്. അടുത്തിടെ പാര്‍ട്ടി സ്ഥാനാര്‍ഥി കാള്‍ മക്കാര്‍ട്ടന്‍ തീവ്ര വലതുപക്ഷക്കാരനായ ടോമി റോബിന്‍സന്റെ ഒരു പോസ്റ്റ് റിട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിം ബാലലൈംഗികതയെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചതിനാലാണ് റോബിന്‍സനെ ജയിലിലടച്ചതെന്നായിരുന്നു അത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  21 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  21 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  21 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  21 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  21 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  21 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  21 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  21 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  21 days ago