സ്വന്തം വീടെന്ന സ്വപ്നം ബാക്കിയാക്കി പത്മിനി യാത്രയായി
കൊടുങ്ങല്ലൂര്‍: സ്വന്തം വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി പത്മിനി യാത്രയായി. പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മാറി മാറിത്താമസിച്ചു വന്നിരുന്ന എല്‍ തുരുത്ത് കുര്യ പറമ്പില്‍ ചന്ദ്രന്റെ ഭാര്യ പത്മിനി ശൃംഗപുരം അറൈവല്‍ സെന്ററിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ മരണമടയുകയായിരുന്നു.
എല്‍ തുരുത്ത് കുന്നുംപുറത്തുള്ള ഇവരുടെ വീട് പ്രളയത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ വാസയോഗ്യമല്ലാതായിരുന്നു. തുടര്‍ന്ന് എല്‍ത്തുരുത്ത് എസ്.എന്‍.വി.യു.പി സ്കൂളിലെ ക്യാംപിലെത്തിയ ഇവര്‍ സ്കൂളിലും വെള്ളം കയറിയതോടെ ശൃംഗപുരം ഗവ.ഹയര്‍ സെന്‍ഡറി സ്കൂളിലെ ക്യാംപിലേക്ക് മാറി.
അധ്യയനം ആരംഭിച്ചതോടെ മേത്തല കമ്മ്യൂണിറ്റി ഹാളിലേക്കും പിന്നീട് നഗരസഭാ അധികൃതര്‍ ഇടപെട്ട് മുസിരിസ് അറൈവല്‍ സെന്ററിലേക്കും പത്മിനി ഉള്‍പ്പടെയുള്ള നാല് കുടുംബങ്ങളെ മാറ്റുകയായിരുന്നു. കനോലി കനാലില്‍ നിന്നും ഇരുപത് മീറ്റര്‍ അകലെയാണെന്നതിനാല്‍ തീരദേശ പരിപാലന നിയമപ്രകാരം ഇവരുടെ വീട് നിര്‍മിക്കുന്നതില്‍ സാങ്കേതിക തടസം നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."