HOME
DETAILS

റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയായില്ല: നിശബ്ദ താഴ്‌വര സന്ദര്‍ശിക്കാനാവാതെ സന്ദര്‍ശകര്‍

  
backup
December 04 2018 | 08:12 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d

അഗളി: അട്ടപ്പാടിയിലെ നിശബ്ദ്ധ താഴ്‌വാരം സന്ദര്‍ശിക്കനാവതെ സന്ദര്‍ശകര്‍. കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പ്പൊട്ടലിലും, മണ്ണിടിച്ചലിലും തടസപ്പെട്ട നിശബ്ദ താഴ്‌വാരത്തിലേക്കുളള റോഡ് ഗതാഗത യോഗ്യമാവണമെങ്കില്‍ നാല് മാസത്തോളം വേണമെന്നാണ് സൈലന്റ്‌വാലി അധികൃതര്‍ പറയുന്നത്. ഡിസംബറിലെ തണുപ്പും, കോടമഞ്ഞും നത്യഹരിതമായ വനത്തിലൂടയെുളള യാത്രയും സന്ദര്‍ശകര്‍ക്ക് മറക്കനാകത്ത അനുഭവമാണ് സമ്മാനിക്കാറുളളത്.
സൈലന്റ്‌വാലി ഇന്ദിരഗാന്ധി നാഷണല്‍ പാര്‍ക്കായി 1985 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. അട്ടപ്പാടിയിലെ പ്രധാന ആകര്‍ഷണമായും, ലോകത്തിലെതന്നെ അപൂര്‍വ്വമായ സസ്യലതാദികളുടെ ജൈവസമ്പത്തുകളുടെ കലവറയാണ് സൈലന്റ്‌വാലി. സിംഹവാലന്‍ കുരങ്ങുകള്‍ ധാരളമുളള വനത്തിലൂടെ യാത്ര ചെയ്ത് വാച്ച്് ടവറിലെത്തും. മുക്കാലിവരെ മാത്രമെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയുളളു.
അതിനു ശേഷം വനം വകുപ്പിന്റെ വാഹനത്തില്‍ നിശ്ചിത ഫീസ് നല്‍കിയാല്‍ പ്രവേശനാനുമതിയും, ഗൈഡും അനുവദിക്കും. സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഗോത്രവര്‍ഗ്ഗക്കാര്‍ വനത്തില്‍ നിന്ന് ശേഖരിച്ച വനവിഭവങ്ങള്‍ വനം വകുപ്പിന്റതന്നെവില്‍പ്പന കേന്ദ്രത്തില്‍ നിന്നം വാങ്ങാവുന്നതാണ്. സന്ദര്‍ശകരുടെ വരവ് നിലച്ചതോടെ വ്യാപാരികളും മറ്റുളള സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്.
പ്രളയം കഴിഞ്ഞ് നാല് മാസത്തോളമായി. ഇരുപത്തിയഞ്ച് സ്ഥലങ്ങളിലാണ് റോഡ് തടസ്സപ്പെട്ടിരിക്കുന്നത്. റോഡിന്റെ തടസങ്ങള്‍ മാറ്റുന്നതിനുളള നടപടികള്‍ മന്ദഗതിയിലാണ്. ഡിസംബറിലെ അവധി ദിനങ്ങള്‍ ചിലവഴിക്കുന്നതിന് സന്ദര്‍ശകര്‍ മുന്‍ കൂട്ടി തയ്യറാക്കുന്ന സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് സൈലന്റവാലി.
നഗരങ്ങളിലെ തിരക്കു പിടിച്ച ജീവിതസാഹചര്യവും, വാഹനങ്ങള്‍ പുറം തളളുന്ന കര്‍ബഡൈയൊക്‌സൈഡ് ശ്വസിച്ച് നാളുകള്‍ തളളി നിക്കുന്നവര്‍ക്ക് ശുദ്ധവായു ശ്വസിക്കനായി ഒരുനാള്‍ മാറ്റി വെയ്ക്കുന്നത് സൈലന്റ്‌വാലി പോലുളള സ്ഥലങ്ങളില്‍ ചിലവഴിച്ചു കൊണ്ടാണ്.
നാല് മാസം കൊണ്ട് പണി പൂര്‍ത്തിയായല്‍ തന്നെ വരുന്ന വേനലില്‍ ഫയര്‍ പ്രൊട്ടക്ഷന്‍ വര്‍ക്കുകള്‍ക്കായി സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  42 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago