HOME
DETAILS
MAL
സല്‍മാന്‍ രാജാവിന്റെ രാജകീയ പദവിയുടെ അഞ്ചാം വാര്‍ഷികം രാജ്യം വിപുലമായി ആഘോഷിച്ചു
backup
December 01 2019 | 10:12 AM
ജിദ്ദ: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രാജകീയ പദവിയുടെ അഞ്ചാം വാര്‍ഷികം രാജ്യം വിപുലമായി ആഘോഷിച്ചു.
സല്‍മാന്‍ രാജാവ് സഊദി അറേബ്യയുടെ രാജകീയ പദവി ഏറ്റെടുത്തത് ഹിജ്റ വര്ഷം 1436 റബീഉല്‍ ആഖിര്‍ മൂന്നിനാണ് (2015 ജനുവരി 23ന്). നാല് വര്‍ഷത്തെ ഭരണത്തില്‍ ചരിത്രപരമായ പല നേട്ടങ്ങള്‍ക്കുമാണ് സഊദിഅറേബ്യ സാക്ഷിയായത്. വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മേഖല തലസ്ഥാനങ്ങളിലും പ്രതിജ്ഞ പുതുക്കല്‍ പരിപാടികള്‍ നടന്നു.
രാജ്യത്ത് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലുള്ള ഭരണം വിജയകരമായ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ഇതിനിടെ ചരത്രപരമായ പല നേട്ടങ്ങള്‍ക്കുമാണ് രാജ്യം സാക്ഷിയായത്. വിഷന്‍ 2030 പോലുള്ള വികസന പദ്ധതികള്‍. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍, സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ബഹുമുഖ പദ്ധതികള്‍. വനിതകള്‍ക്ക് ഡ്രൈവിംഗിനുള്ള അനുമതി. വനിതകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതി. വിദേശികള്‍ക്ക് പ്രിവിലേജ് ഇഖാമ പദ്ധതി. ടൂറിസം രംഗത്ത് നടപ്പാക്കിയ വിവിധ പദ്ധതികളും അത് വഴി രാജ്യത്തിന്റെ വളര്‍ച്ചയും തുടങ്ങി നിരവധി നേട്ടങ്ങളാണ് രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടപ്പാക്കിയത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സഊദിക്ക് സാധിച്ചു. അറബ്, ഇസ്ലാമിക വിഷയങ്ങളില്‍ എന്നും നേതൃപദവിയിലുള്ള സഊദിക്ക് നിര്‍ണായകമായ പല വിഷയങ്ങളിലും ഇടപ്പെട്ട് പരിഹാരം കാണാനും രാജാവിന്റെ നീക്കങ്ങളിലൂടെ സാധിച്ചു.
രണ്ടര വര്‍ഷം സഊദിയുടെ കിരീടാവകാശിയായതിനു ശേഷമാണ് സല്‍മാന്‍ രാജാവ് രാജപദവി അലങ്കരിക്കുന്നത്. അതിനു മുമ്പ് അമ്പതു വര്‍ഷത്തിലധികം കാലം റിയാദ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു.
സല്‍മാന്‍ രാജാവിന്റെ കീഴിലുള്ള ഭരണത്തില്‍ രാജ്യത്തിന്റെ അഖണ്ഡതക്കും വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും സുരക്ഷിതത്വത്തിനും മനക്കരുത്തോടെയുള്ള നിലപാടുകളും തീരുമാനങ്ങളും സ്വീകരിക്കപ്പെട്ടു.രാജ്യം സമ്പൂർണ്ണവളര്‍ച്ച കൈവരിക്കാനും സഊദി അറേബ്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാനും ഇത് കാരണമായി.
അതേ സമയം രാജാവിന്റെ പദവിയില്‍ സന്തോഷവും താല്‍പര്യവും പ്രകടിപ്പിക്കുന്നതിനും വിദ്യാര്‍ഥികളുടെ മനസ്സുകളില്‍ രാജ്യത്തോടുള്ള സ്നേഹവും കടപ്പാടും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി യും സഊദിയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."