ബ്രെക്സിറ്റ് തീരുമാനം റദ്ദാക്കാന്‍ ബ്രിട്ടന് സാധിക്കും
ലണ്ടന്‍: ബ്രെക്സിറ്റ് തീരുമാനം ഏകപക്ഷീയമായി റദ്ദാക്കാന്‍ ബ്രിട്ടനു സാധിക്കുമെന്നു യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് അഡ്വക്കറ്റ് ജനറല്‍ (എ.ജി) മാന്വല്‍ കാംപോസ് സാഞ്ചെസ് ബോര്ഡാനോ. യൂറോപ്യന്‍ യൂനിയന്‍ അംഗരാഷ്ട്രങ്ങളുമായി ധാരണയിലെത്താതെ ബ്രെക്സിറ്റ് തീരുമാനത്തില്‍നിന്നു പിന്മാറാന് ബ്രിട്ടനു സാധിക്കുമോയെന്ന സ്കോട്ടിഷ് രാഷ്ട്രീയ പ്രതിനിധികളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്‍വാങ്ങാന്‍ ഒരു രാജ്യം തീരുമാനിച്ചാല്‍ അവര്‍ക്കുതന്നെ തീരുമാനങ്ങളില്‍ മാറ്റംവരുത്താന്‍ അധികാരമുള്ളതായി ഇ.യു കരാറിന്റെ 50ാം അനുച്ഛേദത്തില്‍ പറയുന്നുണ്ടെന്ന് എ.ജി പറഞ്ഞു. അന്തിമ തീരുമാനം കോര്‍ട്ട് ജസ്റ്റിസ് ഉടന്‍ വ്യക്തമാക്കും. ബ്രെക്സിറ്റുമായി ബന്ധപ്പെട്ടു യു.കെ പൊതുസഭയില്‍ ചര്‍ച്ച ആരംഭിച്ചിരിക്കേയാണ് ഈ വിശദീകരണം. അടുത്ത ചൊവ്വാഴ്ചയാണ് ബ്രെക്സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."