കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍
ഡിഗ്രി അഡ്മിഷന്‍
ഓഗസ്റ്റ് എട്ടിന് നടന്ന എസ്.സിഎസ്.ടി വിഭാഗത്തിലുള്ളവരുടെ സ്‌പോട്ട് അഡ്മിഷന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഓഗസ്റ്റ് ഒന്‍പതിന് കോളജുകളില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണം. ഏതെങ്കിലും കാരണവശാല്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രിന്‍സിപ്പല്‍മാരെ അറിയിച്ച് ആഗസ്റ്റ് 10-നോ, 11-നോ അഡ്മിഷന്‍ നേടണം.
സീറ്റൊഴിവ്
കാര്യവട്ടം ഇസ്‌ലാമിക് സ്റ്റഡീസ് പഠനവകുപ്പില്‍ എം.എ ഇസ്ലാമിക് ഹിസ്റ്ററി കോഴ്‌സിന് പൊതു വിഭാഗത്തിലും പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തിലും മറ്റ് സംവരണ വിഭാഗങ്ങളിലേക്കുമുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ആഗസ്റ്റ് 16-നകം അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഇസ്‌ലാമിക് ചരിത്രത്തിന് മുന്‍ഗണന. യോഗ്യരായ അപേക്ഷകര്‍ക്ക് ഓഗസ്റ്റ് 17 രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ പ്രവേശനപ്പരീക്ഷ നടത്തും. ഫോണ്‍ 0471-2308115, 9745693024.
കാര്യവട്ടം ഫിലോസഫി പഠനവകുപ്പില്‍ എം.എ ഫിലോസഫി കോഴ്‌സിന് (2016 അഡ്മിഷന്‍) പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്‍പര്യമുള്ള യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 16-നകം വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2308746. കാര്യവട്ടം അറബിക് പഠനവകുപ്പില്‍ എം.എ അറബിക് (സി.എസ്.എസ് - 2016-18) കോഴ്‌സിന് സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ മാര്‍ക്ക്‌ലിസ്റ്റ് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 17 വൈകുന്നേരം അഞ്ചുമണിക്ക് വകുപ്പില്‍ ഹാജരാകണം.
എം.ബി.ബി.എസ് പരീക്ഷ
ഓഗസ്റ്റ് 31-ന് തുടങ്ങുന്ന മൂന്നാം എം.ബി.ബി.എസ് (പാര്‍ട്ട് രണ്ട്) പരീക്ഷയ്ക്ക് പിഴകൂടാതെ ഓഗസ്റ്റ് 12 (50 രൂപ പിഴയോടെ ഓഗസ്റ്റ് 17, 250 രൂപ പിഴയോടെ ഓഗസ്റ്റ് 18) വരെ അപേക്ഷിക്കാം.
എല്‍.എല്‍.ബി:
സൂക്ഷ്മപരിശോധന
ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ ഓഗസ്റ്റ് ഒന്‍പത് മുതല്‍ 18 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മുതല്‍ അഞ്ചുമണിവരെയുള്ള സമയം ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി പുനര്‍മൂല്യനിര്‍ണയ വിഭാഗത്തില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."