HOME
DETAILS
MAL
ഹൈദരാബാദ് ബലാത്സംഗ ഇരക്കായുള്ള പ്രതിഷേധത്തിന് ചുക്കാൻ പിടിച്ച ബി.ജെ.പി യുവനേതാവ് പീഡനക്കേസിൽ അറസ്റ്റിൽ
backup
December 02 2019 | 07:12 AM
ഹൈദരാബാദ്: ബി.ജെ.പി യുവനേതാവും മുൻ എം.എൽ.എയുടെ മകനുമായ ആശിഷ് ഗൗഡ പീഡനക്കേസിൽ അറസ്റ്റിൽ. ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കൊന്ന സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ചആശിഷ് യുവമോർച്ച അംഗമാണ്.
ഡിസംബർ ന്ന് ഞായറാഴ്ച സൈബറാബാദിലെ ഒരു ഹോട്ടലിലാണ് സംഭവം നട്നതെന്ന് 27 കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. അവർ കൂട്ടുകാരോടൊപ്പം ഹോട്ടലിൽ പാട്ടു കേട്ട് നിൽഡക്കുമ്പോൾ ആശിഷുംകൂട്ടുകാരും വന്ന് ഉപദ്രവിക്കുകയായിരുന്നു. കൈകൾ കടന്നു പിടിക്കുകയും വൃത്തികെട്ട ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഗ്ലാസുകൾ നിലത്തെറിഞ്ഞുടച്ച ഇവർ തങ്ങളേയും അടിക്കാൻ നോക്കിയതായി ഇവർ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലിസിൽ കേസെടുക്കുകയായിരുന്നു.
ആശിഷ് ഗൗഡ ഇതെല്ലാം നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."