ലോട്ടറിതുക വികസനത്തിന് ഉപയോഗിക്കുമെന്ന്
പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിന് പത്ത് വര്‍ഷം മുമ്പ് ലഭിച്ച കേരളസര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ലോട്ടറിതുക വികസനകാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനമായി. തര്‍ക്കം മൂലം ഉപയോഗിക്കാനാവാതെ കിടന്നിരുന്ന തുക കോടതി ഉത്തരവിലൂടെയാണ് ഉപയോഗിക്കാനുള്ള നടപടിയായത്.
പഞ്ചായത്തംഗങ്ങളും ജീവനക്കാരുമായ 30 പേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിന് രണ്ട് കോടി രൂപ 2007 ലാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. തുക വീതിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരിലൊരാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ ലോട്ടറിതുകയെ സംബന്ധിച്ച് തര്‍ക്കം നിലനിന്നു. തര്‍ക്കം ശക്തമായതോടെ തുക ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇടാന്‍ കോടതി ഉത്തരവിട്ടു.
മാസങ്ങള്‍ക്ക് മുമ്പ് ഒറ്റപ്പാലം കോടതി തുക പഞ്ചായത്തിന്റെ വികസനത്തിനായി ഉപയോഗിക്കാന്‍ ഉത്തരവിട്ടതിനെതിരേ നേരത്തെ കേസ് ഫയല്‍ ചെയത ജീവനക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിനാല്‍ തുകയുടെ കാര്യം അനിശ്ചിതത്വത്തിലായി.
എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും തുക നിക്ഷേപിച്ച ബാങ്കിന് മുന്നില്‍ സമരം നടത്തിയതിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറികിട്ടിയതോടെ 29 പേരുടെ പങ്ക് വികസനത്തിനായി ഉപയോഗിക്കാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."