HOME
DETAILS
MAL
ശുദ്ധജല ടാങ്കില്‍ മാലിന്യം; ചികിത്സാ കേന്ദ്രത്തിന് നോട്ടീസ്
backup
August 01 2017 | 02:08 AM
മണ്ണാര്‍ക്കാട്: പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളമാണ് രോഗികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതെന്ന് കണ്ടെത്തി.
കുന്തിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന നേച്ചര്‍ ലൈഫ് ആശുപത്രിയിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ആശുപത്രി ടാങ്ക് വര്‍ഷങ്ങളായി വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് പായലുകള്‍ വളര്‍ന്നതും അഴുകിയും ദുര്‍ഗന്ധം വമിക്കുന്നതുമായി കണ്ടെത്തി. തുടര്‍ന്ന് പരിശോധന സംഘം സ്ഥാപനത്തിന് നോട്ടീസ് നല്കി.
പരിശോധനക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്‍ റഷീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ്, എം. അബൂബക്കര്‍, കെ. സുരേഷ്, സുജി, ഗോപാല കൃഷ്ണന് എന്നിവരാണ് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."