സുമനസുകളുടെ കനിവുകാത്ത് ഋതുല്‍
പാലക്കാട്: ഇരുവൃക്കകള്‍ക്കും രോഗം ബാധിച്ച നാലര വയസുകാരനുവേണ്ടി ഒരുഗ്രാമം മുഴുവന്‍ സാമ്പ ത്തിക സമാഹരണത്തിന് രംഗത്ത്. കൊല്ലങ്കോട് ചെങ്കംപൊറ്റയില്‍ രാഹുല്‍ - നിഷ ദമ്പതികളുടെ മകന്‍ ഋതുലാലിന്റെ വൃക്കകളാണ് തകരാറിലായിരിക്കുന്നത്.
ജനിച്ചതു മുതല്‍ ഒരുവൃവൃക്ക പൂര്‍ണമായും പ്രവര്‍ത്തനമില്ലാത്ത അവസ്ഥയിലായിരുന്നു.
രണ്ടാമത്തെ വൃക്ക 20 ശതമാനം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നുത്. നിരവധി ചികിത്സകള്‍ നടത്തി. നാലരവയസില്‍ മാത്രമെ അവയവമാറ്റ ശസ്ത്രക്രിയ നടത്താവൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിരുന്നു.
ഋതുലിന് അമ്മ നിഷ വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും നിലവിലെ ചികിത്സ മൂലം കടബാധ്യതയിലായ നിര്‍ധന കുടുംബം പ്രയാസത്തിലാണ്. രണ്ടുമസാത്തിനകം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തണമെന്ന് എറണാകുളംആംസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
വടവന്നൂര്‍ കാരപറമ്പില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിലെ കൂലിതൊഴിലാളികളായ അച്ഛന്‍ രാഹുലിന് താങ്ങാവുന്നതിനും അപ്പുറമാണ് ശസ്ത്രക്രിയയ്ക്കു ചെലവാകുന്നത്. ശസ്ത്രക്രിയക്കുള്ള ധനസമാഹരണത്തിനായി കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് ചെയര്‍മാനായും ബാബു ചെങ്കംപൊറ്റ കണ്‍വീനറുമായുള്ള ഋതുല്‍ ചികിത്സാ നിധി രൂപീകരിച്ച് ഫണ്ട് സ്വരൂപണം ആരംഭിച്ചിട്ടുണ്ട്.
22ലക്ഷത്തോളം ചിലവ് വരിമെന്ന് സഹായസമിതി കണ്‍വീനര്‍ വി. ബാബു, മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാങ്ക് അഡ്രസ്
പഞ്ചാബ് നാഷണല്‍ബാങ്ക് കൊല്ലങ്കോട് ശാഖയിലാണ് അക്കൗണ്ട് നമ്പര്‍ - 4296000100098876. കഎടഇ ഇഛഉഋ ജഡചആ 0429600.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."