തൊഴിയൂര്‍ ഉസ്താദ്: സമസ്തയുടെ വളര്‍ച്ചയിലെ നിര്‍ണായക വ്യക്തിത്വം
ചെറുതുരുത്തി: അനാഥരെ സ്‌നേഹിക്കുകയും അവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെക്കുകയും ചെയ്ത വ്യകതിയായിരുന്നു തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരെന്ന് സമസ്ത ലീഗല്‍ സെല്‍ കണ്‍വീനര്‍ ബഷീര്‍ കല്ലേപ്പാടം.
ചെറുതുരുത്തി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ദിക്‌റ് ദുആ മജ്‌ലിസ്, തൊഴിയൂര്‍ ഉസ്താദ് അനുസ്മരണ പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ അനാഥാലയങ്ങള്‍ കെട്ടിപ്പടുത്ത് അശരണരായവര്‍ക്ക് അത്താണിയായി സദാ സമയവും അവരുടെ കൂടെ നടന്ന അനാഥരുടെ പിതാവും സമസ്തയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ജില്ലയില്‍ സമസ്ത കെട്ടിപ്പടുക്കയും സമസ്തയുടെ പോഷകഘടകങ്ങളെ വളര്‍ത്തി വലുതാക്കുകയും ചെയ്ത മഹാ പണ്ഡിതനായിരുന്നു അദ്ദേഹമെന്നും ബഷീര്‍ കല്ലേപാടം അനുസ്മരിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍ സ്വാഗതം പറഞ്ഞു. ക്ലസ്റ്റര്‍ പ്രസിഡന്റ് ഫായിസ് തങ്ങള്‍ അധ്യക്ഷനായി.
നെടുമ്പുര വെസ്റ്റ് മഹല്ല് ജോയിന്റ് സെക്രട്ടറി ഹസന്‍ മൗലവി, എസ്.കെ.എസ്.എസ്.എഫ് ദേശമംഗലം മേഖലാ ജോയിന്റ് സെക്രട്ടറി റംഷാദ് പള്ളം, ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ദിക്‌റ് ദുആ മജ്‌ലിസും, അനാഥരായ കുട്ടികളുടെ വീടുകളിലേക്കുള്ള അരിവിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."