ജൈവകൃഷി പ്രാകൃതമാണെന്ന് പ്രചരിപ്പിക്കുന്നത് ശാസ്ത്രരംഗത്തുള്ളവര്‍: മന്ത്രി വി.എസ് സുനില്‍ കുമാര്‍
ഇരിങ്ങാലക്കുട : ജൈവകൃഷി പ്രാകൃതമായ കൃഷിരീതിയാണെന്ന് പ്രചരിപ്പിക്കുന്നത് രാജ്യത്തേ ശാസ്ത്രരംഗത്തുള്ള പ്രഗല്‍ഭര്‍ തന്നെയാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ക്രൈസ്റ്റ് കോളജ് എന്‍.എസ്.എസ് യൂണിറ്റും കേരള കര്‍ഷക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ജൈവകര്‍ഷക സംഗമം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആവാസ വ്യവസ്ഥയ്ക്കനുസരിച്ചുള്ള ഭക്ഷ്യവസ്തുക്കളും ഭക്ഷണശീലങ്ങളും മലയാളി ഉപേക്ഷിച്ചതാണ് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളത്തിന് കഴിയാതെ പോയതെന്നും അദേഹം പറഞ്ഞു.
കൃഷിവകുപ്പും ആരോഗ്യവിഭാഗവും കൈകോര്‍ത്ത് ജൈവകൃഷിയെ ശാസ്ത്രിയ രീതിയില്‍ മുന്നോട്ട് നയിച്ച് കാര്‍ഷിക മേഖലയെ ഫലപുഷ്ഠമാക്കിയാല്‍ മാത്രമേ ആരോഗ്യമേഖലയും തകര്‍ച്ചയില്‍ നിന്ന് കരകയറുകയുള്ളു എന്നും അദേഹം കൂട്ടിചേര്‍ത്തു.
എന്‍.എസ്.എസ് യൂണിറ്റിന്റെ കീഴിലുള്ള ജൈവ പച്ചക്കറി വിത്ത് സംരക്ഷണ കേന്ദ്രത്തിന്റെ സഹജ് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് പ്രൊഫ.മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷനായ ചടങ്ങില്‍ എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ മുഖ്യാതിഥിയായിരുന്നു.
ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു, പ്രൊഫ.അരുണ്‍ ബാലകൃഷ്ണന്‍, സലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വി.എസ് വിജയന്‍, എന്‍.എസ്.എസ് ഡിസ്ട്രിക്ക് കോര്‍ഡിനേറ്റര്‍ രമേഷ്, കെ.വി ബാബു, ഇല്യാസ്, ജോണ്‍സണ്‍ മാമ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."