HOME
DETAILS

ബേപ്പൂരില്‍ ചരക്ക് ഇറക്കുമതി ഉടന്‍ ആരംഭിക്കും

  
backup
December 05 2018 | 04:12 AM

%e0%b4%ac%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95

ഫറോക്ക്: വിദേശത്തു നിന്നു നേരിട്ട് ചരക്ക് ഇറക്കുമതി ചെയ്യാനുള്ള സൗകര്യങ്ങള്‍ ബേപ്പൂര്‍ തുറമുഖത്ത് ഒരുങ്ങുന്നു. ഇതിനായി ഇലക്ട്രോണിക് ഡാറ്റാ ഇന്റര്‍ ചെയ്ഞ്ച് (ഇ.ഡി.ഐ) സംവിധാനം ഉടന്‍ തുറമുഖത്ത് സജ്ജമാക്കും. ബേപ്പൂരിനു പുറമെ അഴീക്കല്‍ തുറമുഖത്തുമാണ് വിദേശ ചരക്കു കപ്പലുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് വേഗത്തിലാക്കുന്നതിന് അത്യാധുനിക സൗകര്യമൊരുക്കുന്നത്.
ഇ.ഡി.ഐ സംവിധാനമൊരുക്കുന്നതിന് ഇരു തുറമുഖങ്ങള്‍ക്കുമായി 45 ലക്ഷം രൂപയാണ് വകുപ്പ് അനുവദിച്ചത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസാണ് ഇ.ഡി.ഐക്കു വേണ്ട ഉപകരണങ്ങള്‍ സ്ഥാപിക്കുക.
ബേപ്പൂര്‍ തുറമുഖത്തേക്ക് വിദേശ ചരക്കു കപ്പലുകള്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കുന്നത്. വിദേശത്തു നിന്നു ചരക്ക് ബേപ്പൂരിലേക്ക് നേരിട്ടു ഇറക്കുമതി ചെയ്യാനുള്ള സംവിധാനം ബേപ്പൂരില്‍ ഇല്ല.
നിലവില്‍ ഗുജറാത്ത്, മുംബൈ, കൊച്ചി, ചെന്നൈ തുറമുഖങ്ങളില്‍ ചരക്ക് ഇറക്കി കസ്റ്റംസ് ക്ലിയറന്‍സ് ലഭ്യമാക്കിയാണ് ഇപ്പോള്‍ ചരക്ക് ബേപ്പൂരിലേക്കെത്തിക്കുന്നത്.
ഇ.ഡി.ഐ സംവിധാനം തുറമുഖത്ത് ഒരുങ്ങുന്നത് വരെ കരിപ്പൂര്‍ വിമാനതാവളത്തിലെ സംവിധാനം പ്രയോജനപ്പെടുത്തി ചരക്ക് കയറ്റിറക്കുമതി ആരംഭിക്കാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി കരിപ്പൂര്‍ വിമാനത്താവളം ബില്‍ ക്ലിയറന്‍സ് കേന്ദ്രമാക്കിയാകും ചരക്ക് കയറ്റിറക്കുമതി നടത്തുക.
ഇലക്ട്രോണിക്‌സ് ബില്ലിങും ക്ലിയറന്‍സും കരിപ്പൂരില്‍ നിന്നു ലഭ്യമാക്കുന്നതിനൊപ്പം കസ്റ്റംസ് പരിശോധന ബേപ്പൂരില്‍ നടത്താനാണ് ആലോചിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി 6നു കസ്റ്റംസ് ജോയിന്റ് കമ്മിഷനര്‍ തുറമുഖം സന്ദര്‍ശിക്കും.
ഇ.ഡി.ഐ സംവിധാനം സജ്ജമാക്കുന്നതോടെ വിദേശത്തു നിന്നു നേരിട്ടു ബേപ്പൂരിലേക്ക് ചരക്ക് കയറ്റിറക്കുമതിക്കു അവസരമൊരുങ്ങും. പദ്ധതി നടപ്പിലാകുന്നതോടെ മലബാറിനു വാണിജ്യ വ്യവസായ രംഗത്തു വന്‍ മുന്നേറ്റത്തിനു വഴി തുറക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  14 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  20 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago