മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്ര നടത്തുന്നതില്‍: ഹൈക്കോടതി
കൊച്ചി: സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ മാത്രമേ താല്‍പര്യമുള്ളൂവെന്നും വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന കൃഷി വകുപ്പ് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷ വിമര്‍ശനം. നാളികേര വികസന വകുപ്പിലെ ജീവനക്കാരുടെ ശമ്പള കുടിശിക സമയബന്ധിതമായി നല്‍കുന്നതിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു ജീവനക്കാര്‍ 2018 ഒക്ടോബറിലാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ ശമ്പള കുടിശിക നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്.
വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കൃഷി വകുപ്പ് സെക്രട്ടറി അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ടു ഹാജരാവണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."