HOME
DETAILS

യു.എസ് സേനയുടെ ഹോങ്കോങ്ങ് സന്ദര്‍ശനം ചൈന വിലക്കി

  
backup
December 03 2019 | 04:12 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%8b%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%99%e0%b5%8d%e0%b4%99

 


ബെയ്ജിങ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് യു.എസ് നാവികക്കപ്പലുകളെയും വിമാനങ്ങളെയും ചൈന വിലക്കി. അതോടൊപ്പം യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹോങ്കോങ്ങില്‍ മനുഷ്യാവകാശധ്വംസനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യു.എസിന് അനുമതി നല്‍കുന്ന നിയമത്തില്‍ ഒരാഴ്ച മുന്‍പ് ഒപ്പുവച്ചിരുന്നു. ഇതിനെ ചൈന കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. യു.എസിന്റെ ഭാഗത്തുനിന്നുള്ള പക്വതയില്ലാത്ത പെരുമാറ്റം മൂലം ഹോങ്കോങ്ങ് സന്ദര്‍ശിക്കുന്നതിനുള്ള യു.എസ് യുദ്ധക്കപ്പലുകളുടെ അപേക്ഷ തള്ളാന്‍ ചൈന തീരുമാനിച്ചതായി വിദേശകാര്യ വക്താവ് ഹുവ ചന്‍യിങ് പറഞ്ഞു.
ഹോങ്കോങ്ങില്‍ അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനാല്‍ ഹ്യൂമന്റൈറ്റ്‌സ് വാച്ച് പോലുള്ള എന്‍.ജി.ഒകള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുന്നതായും വക്താവ് പറഞ്ഞു. ഈ എന്‍.ജി.ഒകള്‍ ഹോങ്കോങ്ങില്‍ ചൈനാവിരുദ്ധ ശക്തികള്‍ക്ക് കലാപമുണ്ടാക്കാന്‍ സഹായം നല്‍കുന്നതിന് ധാരാളം തെളിവുകളുണ്ട്.
ഹോങ്കോങ്ങില്‍ വിഘടനവാദ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇവ പ്രേരണ നല്‍കുന്നു. ഹോങ്കോങ്ങില്‍ നടക്കുന്ന കലാപത്തിന്റെ ഉത്തരവാദിത്വം ഇവയ്ക്കാണ്. അതിനാല്‍ തന്നെ ഈ എന്‍.ജി.ഒകള്‍ ഉപരോധമര്‍ഹിക്കുന്നു- വക്താവ് പറഞ്ഞു.
നേരത്തെ ഹോങ്കോങ്ങില്‍ ഇടപെടാന്‍ യു.എസ് ശ്രമിക്കുന്നതിനെതിരേ ചൈന മുന്നറിയിപ്പു നല്‍കിയിരുന്നു. മുന്‍പ് നിരവധി യു.എസ് നാവികക്കപ്പലുകള്‍ ഓരോ വര്‍ഷവും ചൈന സന്ദര്‍ശിക്കാറുണ്ട്. ഹോങ്കോങ്ങിന്റെ നിയന്ത്രണം ബ്രിട്ടനില്‍ നിന്ന് ചൈനയുടെ കൈയിലെത്തിയ ശേഷവും ഇതു തുടര്‍ന്നു.
അതേസമയം അതിര്‍ത്തി പ്രശ്‌നങ്ങള്‍ മൂലം ഓഗസ്റ്റില്‍ രണ്ട് യു.എസ് കപ്പലുകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ജപ്പാന്‍ കേന്ദ്രമായുള്ള യു.എസിന്റെ ഏഴാം കപ്പല്‍പ്പടയെ നയിക്കുന്ന യു.എസ്.എസ് ബ്ലൂ റിഡ്ജാണ് ഹോങ്കോങ്ങില്‍ പ്രക്ഷോഭം തുടങ്ങുന്നതിനു മുന്‍പ് അവിടെ സന്ദര്‍ശിച്ച യു.എസ് കപ്പല്‍. ഇത് ഏപ്രിലില്‍ അവിടെ നങ്കൂരമിട്ടതാണ്. ന്യൂനപക്ഷ വിഭാഗമായ ഉയിഗൂര്‍ മുസ്‌ലിംകളെ ചൈന അടിച്ചമര്‍ത്തുകയും അവരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതായി നേരത്തെ കുറ്റപ്പെടുത്തിയ വിദേശ എന്‍.ജി.ഒകളെ ചൈന മുന്‍പു തന്നെ വിലക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago