പച്ചത്തേങ്ങയ്ക്ക് വിപണിയില്‍ വില വര്‍ധിക്കുന്നു; കേര കര്‍ഷകര്‍ക്ക് ആശ്വാസം
നിലമ്പൂര്‍: കേര കര്‍ഷകര്‍ക്ക് ആശ്വാസമായി പച്ചത്തേങ്ങക്ക് വിപണിയില്‍ വില വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് കര്ഷകന് ലഭിക്കുന്നത്. നിലവില്‍ കിലോയ്ക്ക് 32 രൂപ വരെ കര്ഷകന് മൊത്തവ്യാപാരികളില്‍ നിന്നും ലഭിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കൂടിയ വിലയായി 27 രൂപയാണ് മാര്‍ക്കറ്റില്‍ നിന്നും കര്‍ഷകര്‍ക്കു ലഭിച്ചിരുന്നത്. കൃഷി ഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നപ്പോള്‍ കിലോക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന വില 28 രൂപയായിരുന്നു. എന്നാല്‍ ഉത്പാദനം കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്.
വന്‍കിട തോട്ടങ്ങളില്‍ നിന്നും മാത്രമാണ് ഇപ്പോള്‍ മാര്‍ക്കറ്റിലെത്തുന്നതെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. സാധാരണ കേരളത്തില്‍ ഉല്പാദനം കുറയുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നാളികേരം കേരളത്തിലേക്ക് ധാരാളമായി എത്താറുണ്ട്. ഇത്തവണ അവിടെയും ഉല്പാദനക്കുറവ് തടസങ്ങളുണ്ടാക്കുന്നുണ്ട്. കൊപ്രയുല്പാദനത്തിനായാണ് നാളികേരം പ്രധാനമായും പോകുന്നത്. കൊപ്രക്കും വെളിച്ചെണ്ണക്കും വിപണിയില്‍ വിലയുയരുകയാണ്. കൊപ്രവിപണി വിലയനുസരിച്ചാണ് പച്ചത്തേങ്ങയുടെ വിലയിലും മാറ്റമുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."