പതിറ്റാണ്ടുകളുടെ കഥപറഞ്ഞ് കുട്ടശ്ശേരി മലയില്‍തൊടി നിസ്‌കാര പള്ളി
മഞ്ചേരി: സ്രാമ്പ്യകളും നിസ്‌കാരപ്പള്ളികളും വിസ്മൃതിയിലാണ്ട് കൊണ്ടിരിക്കുമ്പോള്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി കുട്ടശ്ശേരി മലയില്‍തൊടി നിസ്‌കാരപ്പള്ളി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അന്നത്തെ കാരണവന്മാര്‍ നിര്‍മിച്ച പ്രദേശത്തെ നിസ്‌കാര പള്ളി അതേ തനിമയോടെ പുതു തലമുറയും നില നിര്‍ത്തിപ്പോരുകയാണ്.
പള്ളിക്ക് 75 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. നിസ്‌കാര പള്ളിക്ക് സമീപം പാറകള്‍ക്കിടയിലൂടെ ഒഴുക്കി കൊണ്ടിരുന്ന അരുവി ആസ്വാദകരമാണ്. പള്ളിയുടെ മുകള്‍ ഭാഗത്ത് മലയും താഴ്ഭാഗത്ത് കൃഷിയുമായിരുന്നു പണ്ട് കാലത്ത് ഉണ്ടായിരുന്നത്.
കൃഷിയിടം വിസ്മൃതിയിലേക്ക് ആണ്ടു പോയെങ്കിലും നിസ്‌കാരപ്പള്ളി പഴമ നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. ആദ്യകാലങ്ങളില്‍ അംഗശുദ്ധി വരുത്താന്‍ അരുവിയിലെ വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് അടുത്ത കാലത്താണ് പള്ളിക്ക് ചേര്‍ന്ന് അംഗശുദ്ധിക്കുള്ള സൗകര്യമുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."