ഓഹരി വില്പനയ്ക്കെതിരേ കപ്പല്‍ശാല മാര്‍ച്ച്
കൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവല്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്ന കപ്പല്‍ശാലാ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ജില്ലയില്‍ കരിദിനമാചരിക്കുന്നതിന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതായി ചെയര്മാന് കെ.കെ.ഇബ്രാഹിംകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരം 4.30ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതിനായിരം തൊഴിലാളികള്‍ അണിനിരക്കുന്ന കപ്പല്‍ ശാല മാര്‍ച്ച് നടത്തും. കപ്പല്‍ ശാലയുടെ നോര്‍ത്ത് ഗേറ്റിലേക്ക് ചെറു ജാഥകളായി ജില്ലയിലെ തൊഴിലാളികള്‍ എത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ യോഗത്തില്‍ വിവിധ സംഘടന നേതാക്കള്‍ സംസാരിക്കും.
കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിച്ചുകൊണ്ട് സ്വകാര്യവല്‍കരിക്കരുതെന്ന് ് കേരള നിയമസഭ ഐകകണ്ഠേന ആവശ്യപ്പെട്ടത് മുഖവിലക്കെടുക്കാതെയാണ് കേന്ദ്രസര്ക്കാര്ഓഹരിവില്പനയുമായി മുന്നോട്ട് പോകുന്നതെന്നും സമിതി ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജോണ്‍ ലൂക്കോസ്, ജോണ്‍വര്‍ഗീസ്.കെ, പ്രഭാകരന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."