പ്രവാസി മഹോത്സവം 2020: കായിക മത്സരങ്ങൾ സമാപിച്ചു
ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ജിദ്ദാ സെൻട്രൽ കമ്മിറ്റി ജനുവരി അവസാന വാരം ജിദ്ദയിൽ സംഘടിപ്പിക്കുന്ന പ്രവാസി മഹോത്സവം 2020 മെഗാ ഇവന്റിന് മുന്നോടിയായുള്ള ഫൈസലിയ്യ മേഖലാ കായിക മത്സരങ്ങൾ സമാപിച്ചു. ഹയ്യസ്സാമിർ അക്കാദമിക സ്‌റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം പ്രവാസി ജിദ്ദാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്‌തു. ഫൈസലിയ്യ യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. വിജയികൾക്ക് റഹീം ഒതുക്കുങ്ങൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.പി. അഷ്‌റഫ്, ഫൈസലിയ്യാ മേഖലാ പ്രസിഡന്റ് ദാവൂദ് രാമപുരം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. സമാപന ദിവസം നടന്ന ഫുട്‌ബോൾ മത്സരത്തിൽ റൗദ ടീമിനെ പരാജയപ്പെടുത്തി ബവാദി ജേതാക്കളായി.
മറ്റു മത്സര വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ. ക്രിക്കറ്റ്: ടീം ഹിറ, ടീം ഫൈസലിയ്യ, ടീം റൗദ. ബാഡ്മിന്റൺ: സുഹൈർ, നൗഷാദ് (ഫൈസലിയ്യ), ഫാസിൽ, അമീർ (ഫൈസലിയ്യ), സർജാസ്, നൗഷാദ് (സഫ). കാരംസ്: അഷ്‌കർ മധുരക്കറിയൻ, ഫിറോസ് (ഫൈസലിയ്യ), ഇല്യാസ് തൂമ്പിൽ, ഷഫീഖ് (സഫ), നൗഷാദ്, അമീർ കാളികാവ് (ഫൈസലിയ്യ). ടീം ബവാദി, ടീം സഫ, ടീം ഹിറ. ചെസ്: അജ്മൽ ഗഫൂർ, ഖാസിം, ഇല്യാസ് തൂമ്പിൽ. നീന്തൽ: സാജിദ് ഈരാറ്റുപേട്ട, ഉമൈർ പുന്നപ്പാല, ഇല്യാസ് തൂമ്പിൽ. 100 മീ. ഓട്ടം: ഉമൈർ പുന്നപ്പാല, ഹാരിസ്, സുഹൈൽ. നടത്തം: സഹീർ കോഴിക്കോട്, സുഹൈൽ, താഹിർ ജാവേദ്. യൂസുഫ് കൂട്ടിൽ, അബ്ദുസ്സുബ്ഹാൻ, മുനീർ ഇബ്രാഹിം തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ഷറഫിയ മേഖല ബാറ്റ്മിന്റെൺ മത്സരത്തിൽ ബാഗ്ദാദിയയുടെ അനൂപ്, നിസാം ടീം വിജയികളാവുകയും ഷറഫിയയുടെ മുജാഹിദ്, സിയാദ് ടീം രണ്ടാം സ്ഥാനവും പങ്കിട്ടു. വോളിബോൾ മത്സത്തിൽ ബാഗ്ദാദിയ ടീം വിജയിച്ചു. വടംവലിയിൽ ഷറഫിയ ടീം ജേതാക്കളായി. മഹ്ജർ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഷറഫിയ ടീമും, ഓഡസ്റ്റ് ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ ബാഗ്ദാദിയ ടീമും ജേതാക്കളായി. അബ്ദുറഹീം മാസ്റ്റർ, അക്രം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ജിദ്ദ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്‌തു. മേഖലാ പ്രസിഡന്റ് മുഹമ്മദലി ഓവിങ്ങൽ, സെക്രട്ടറി വേങ്ങര നാസർ, സ്പോർട്സ് കോഓർഡിനേറ്റർ എൻ കെ അഷ്‌റഫ് എന്നിവർ ട്രോഫി വിതരണം ചെയ്‌തു.
നൗഫൽ നാറകടവത്ത്, ഷിഫാസ് ചോലക്കൽ, അബ്ദുല്ല തമീം, ഹുസൈൻ സഫറുള്ള, റിയാസ് സി വി, നൗഷാദ് നിടൂളി, റസാഖ് മാസ്റ്റർ, അബു ത്വാഹിർ, ഷാഹിദുൽ ഹഖ്, ഫിറോസ് വേട്ടൻ, കുട്ടി അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."