അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ ഓണറേറിയം തുറവൂര്‍ ഡയാലിസിസ് സെന്ററിന്
തുറവൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഓണറേറിയം നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജനപ്രിതി നിധിയുമായ എം.കെ അബ്ദുല്‍ ഗഫൂര്‍ ഹാജി ശ്രദ്ധേയനാകുന്നു.
ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പാലിയേറ്റിവ് കെയര്‍ മിഷന്റെ ഭാഗമായിട്ടാണ് കെ.പി.സി.സി സെക്രട്ടറിയും കുത്തിയതോട് പഞ്ചായത്തംഗവുമായ എം.കെ അബ്ദുല്‍ ഗഫൂര്‍ ഹാജി പഞ്ചായത്തംഗമെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ഓണറേറിയത്തില്‍ നിന്നും പ്രതിമാസം 5000 രൂപ വീതം തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിനും ബാക്കി തുക തന്റെ വാര്‍ഡിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായും വിനിയോഗിക്കുന്നത്.
പതിറ്റാണ്ടുകളായി പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ഇതിനിടെയാണ് ജനപ്രതിനിധിയെന്ന നിലയില്‍ തനിക്കുലഭിക്കുന്ന തുകയും ഇത്തരം കാര്യങ്ങള്‍ക്കാണു വിനിയോഗിക്കുന്നത്.
പാലിയേറ്റീവ് മിഷന്റെ ഭാഗമായി ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കുടുംബ സംഗമങ്ങള്‍ വഴി ആയുര്‍വേദ ഔഷധങ്ങളും ഔഷധ ഫലവൃക്ഷ തൈകളും വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."