സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ഉന്നതതല സംഘം വിലയിരുത്തി
പാലാ: 61ാം സംസ്ഥാന സ്കൂള്‍ കായികോത്സവം നടക്കുന്ന പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറും അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ്, വിദ്യാഭ്യാസ കായിക വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം സംസ്ഥാന കായികമേളയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് സംഘം അഭിപ്രായപ്പെട്ടു.
കായിക എന്‍ജിനീയറിങ് വിങ് നടപ്പാക്കുന്ന അധിക സൗകര്യങ്ങള്‍ ജോസ് കെ. മാണി എം.പി അധികൃതര്‍ക്ക് വിശദീകരിച്ചു.
നഗരസഭാധ്യക്ഷ ലീന സണ്ണിയും കായികവിഭാഗം പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ജില്ലാ അധികൃതരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുള്ള വിവിധ ആവശ്യങ്ങള്‍ യഥാസമയം ഒരുക്കി നല്‍കുമെന്ന് നഗരസഭാധ്യക്ഷ ലീന സണ്ണി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."