HOME
DETAILS
MAL
'ഇന്ത്യ മുസ്ലിങ്ങള്‍ക്കുള്ള രാജ്യമല്ല'- പൗരത്വ ബില്ലില്‍ രൂക്ഷവിമര്‍ശനവുമായി ഇല്‍തിജ മുഫ്തി
backup
December 05 2019 | 07:12 AM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്മുഖ്യമന്ത്ര മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. മെഹബൂബ മുഫ്തിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് അവര്‍ എതിര്‍പ്പ് പങ്കുവെച്ചത്. 'ഇന്ത്യ- മുസ് ലിങ്ങള്ക്കുള്ള രാജ്യമല്ല' ('India - No country for Muslims,') അവര്‍ ട്വിറ്ററില്‍ കുറിച്ചു. പൗരത്വ ഭേദഗതി ബില്‍ കേന്ദ്രം അംഗീകരിച്ചത്ിനു പിന്നാലെയാണ് അവരുടെ ട്വിറ്റര്‍ സന്ദേശം.
മുസ് ലിങ്ങള്ക്കെതിരാ കേന്ദ3 നിലപാടുകളെ നേരത്തെയും ഇവര്‍ ചോദ്യം ചെയ്തിട്ടുണ്ട്.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ആഗസ്റ്റ് അഞ്ചുമുതല്‍ സുരക്ഷാ തടങ്കലിലാണ് മെഹ്ബൂബ മുഫ്തി. ഇല്‍തിജയാണ് മെഹബൂബയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.
India - No country for Muslims https://t.co/j8NK5XQxnu
— Mehbooba Mufti (@MehboobaMufti) December 4, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."