HOME
DETAILS
MAL
ബഹ്റൈനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് രാജാവിന്‍റെ നിര്‍ദേശം
backup
December 06 2018 | 05:12 AM
#സി.എച്ച് ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്റൈനില്‍ പാര്‍ലമെൻറ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്ക് നിര്‍ദേശം നല്‍കി.
നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ, ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, ജവാദ് ബിന്‍ സാലിം അല്‍ ഉറയ്യിദ്, ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവരെ ഉപപ്രധാനമന്ത്രിമാരായി നിശ്ചയിച്ചിട്ടുണ്ട്.
കൂടാതെ മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ അല്‍മുതവ്വ (മന്ത്രിസഭാ കാര്യം), ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ (ആഭ്യന്തം), ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ (വിദേശകാര്യം), ഡോ. മാജിദ് ബിന്‍ അലി അന്നുഐമി (വിദ്യാഭ്യാസം), ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ (വൈദ്യുതി, ജല കാര്യം), ശൈഖ് ഖാലിദ് ബിന്‍ അലി അബ്ദുല്ല ആല്‍ ഖലീഫ (നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ്), ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ (എണ്ണ കാര്യം), ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ (ധനകാര്യ-ദേശീയ സാമ്പത്തിക കാര്യം), ഇസാം ബിന്‍ അബ്ദുല്ല ഖലഫ് (പൊതുമരാമത്ത്-മുനിസിപ്പൽ- നഗരാസൂത്രണ കാര്യം), ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ (തൊഴില്‍-സാമൂഹിക ക്ഷേമകാര്യം), കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് (ഗതാഗത-ടെലികോം), ബാസിം ബിന്‍ യഅ്ഖൂബ് അല്‍ ഹമര്‍ (പാര്‍പ്പിട കാര്യം), ഗാനി ബിന്‍ ഫദ്ല് അല്‍ ബൂഐനൈന്‍ (പാര്‍ലമെന്‍റ്-ശൂറാ കൗണ്‍സില്‍ കാര്യം), ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് (ആരോഗ്യം), സായിദ് ബിന്‍ റാഷിദ് അസ്സയാനി (വാണിജ്യ-വ്യവസായം), അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹി (ഇന്‍ഫര്‍മേഷന്‍), ലഫ്. ജനറല്‍ അബ്ദുല്ല ബിന്‍ ഹസന്‍ അന്നുഐമി (പ്രതിരോധകാര്യം), അയ്മന്‍ തൗഫീഖ് അല്‍ മൊഅയ്യദ് (യുവജന-കായിക കാര്യം) എന്നിവര്‍ക്കും ചുമതലകള്‍ നല്‍കിയിട്ടുണ്ട്.
ബഹ്റൈനില്‍ രണ്ട് ഘട്ടങ്ങളിലായാണ് പാര്‍ലമെൻറ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ നടന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
മൊത്തം 439 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നത്. ഇതില്‍ 293 പേര്‍ പാര്‍ലമെന്‍റിലേക്കും 137 പേര്‍ മുനിസിപ്പൽ കൗൺസിലിലേക്കുമായിരുന്നു. മുന‍്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. ഇത്തവണ 47 സ്ത്രീ സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.
തിരഞ്ഞെടുപ്പില്‍ പങ്കെടുത്തവരെയും വോട്ടര്‍മാരെയും രാജാവ് പ്രശംസിച്ചു. ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തെയും തന്‍റെ സന്ദേശത്തില്‍ രാജാവ് എടുത്തു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."