പറശ്ശിനിക്കടവ് പീഡനം: പ്രതികളെ രക്ഷിക്കാന്‍ പൊലിസ് നീക്കമെന്ന് ആക്ഷേപം; കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു
തളിപ്പറമ്പ്: പറശ്ശിനിക്കടവ് പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പൊലിസ് ഒത്തുകളിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷന് മുന്നില്‍ റോഡ് ഉപരോധിച്ചു. കേസിലെ പ്രതികളായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാവിനെ രക്ഷിക്കാന്‍ പൊലിസ് നീക്കം നടത്തുന്നുവെന്നാരോപിച്ചാണ് ഉപരോധം. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ എസ്.ഐ കെ. ദിനേശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധത്തിന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ടി.വി രവീന്ദ്രന്, പി. രാജീവന്, സക്കരിയ കായക്കൂല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍, ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ ദാമോദരന്‍, വി. രാഹുല്‍, എം.എന്‍ പൂമംഗലം, കെ. രഞ്ജിത്ത്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ കുഞ്ഞമ്മ തോമസ്, ദീപ രഞ്ജിത്ത് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."