ഇറാനിലെ ചാബഹാറില്‍ പൊലിസ് പോസ്റ്റിനു നേരെ ചാവേറാക്രമണം: മൂന്നു പേര്‍ കൊല്ലപ്പെട്ടു
തെഹ്‌റാന്‍: ഇറാനിലെ ചാബഹാറില്‍ പൊലിസ് പോസ്റ്റിനു നേരെ ചാവേറാക്രമണം. മൂന്നു പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇറാനിലെ ദക്ഷിണ തുറമുഖ നഗരമാണ് ചാബഹാര്‍.
സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ കാറാണ് പൊട്ടിത്തെറിച്ചത്. പൊലിസ് ആസ്ഥാനമാണ് ചാവേര്‍ ലക്ഷ്യമിട്ടതെന്ന് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്ഥലത്ത് ആകാശത്തേക്ക് പുകച്ചുരുള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
? فيلمي از لحظات پس از انفجار خودرو بمب گذاری شده در #چابهار pic.twitter.com/DPopAQ5upN
— پايگاه خبری انتخاب (@Entekhab_News) December 6, 2018
പാകിസ്താനുമായുള്ള അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യകളാണ് ചാബഹാര്‍ ഉള്‍പ്പെടുന്ന സിസ്താനും ബലൂചിസ്താനും.
ഇന്ത്യ- ഇറാന്‍ സംയുക്ത സഹകരണത്തോടെയുള്ള തുറമുഖമാണ് ചാബഹാര്‍. ഇന്ത്യയുടെ 'ഗോള്‍ഡന്‍ ഗേറ്റ്‌വേ' എന്നറിയപ്പെടുന്ന തുറമുഖത്തിന് ചെലവഴിക്കുന്നതും ഇന്ത്യയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."