യുനൈറ്റഡിന് സമനില; ടോട്ടനത്തിന് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ടോട്ടനത്തിനും ജയം. ആഴ്സനല്‍ - മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരം സമനിലയില്‍ കലാശിച്ചു. ബേണ്‍ലി എഫ്.സിയെ 3-1 ന് ആണ് ലിവര്‍പൂള്‍ തകര്‍ത്തത്. 54 ാം മിനുട്ടില്‍ ജാക് കോര്ക്കിലൂടെ ബേണ്‍ലിയാണ് ആദ്യം മുന്നിലെത്തിയത്. 62 ാം മിനുട്ടില്‍ ജെയിംസ് മില്‍നറിലൂടെ ലിവര്‍പൂള്‍ സമനില നേടി. 69 ാം മിനുട്ടില്‍ റോബര്‍ട്ട് ഫിര്‍മീഞ്ഞോ ലിവര്‍പൂളിന്റെ ലീഡ് ഉയര്‍ത്തി.
91 ാം മിനുട്ടില്‍ സ്വിസ് താരം ഷെര്‍ദന്‍ ഷാകിരിയുടെ ഗോളിലൂടെ ലിവര്‍പൂള്‍ ബേണ്‍ലിയുടെ പരാജയഭാരം കൂട്ടി. ജയത്തോടെ 39 പോയിന്റായ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 41 പോയിന്റാണുള്ളത്. ഓര്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ആഴ്സനല്‍ - യുനൈറ്റഡിനെ 2-2 എന്ന സ്കോറിന് സമനിലയില്‍ തളച്ചു. 26 ാം മിനുട്ടില്‍ മുസ്താഫിയാണ് കളിയില്‍ ആദ്യ ഗോള്‍ നേടി ആഴ്സനലിനെ മുന്നിലെത്തിച്ചത്. അധികം വൈകും മുന്‍പേ 30 ാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യല്‍ യുനൈറ്റഡിന് സമനില ഗോള്‍ സമ്മാനിച്ചു. 68 ാം മിനുട്ടില്‍ അര്‍ജന്റീനന്‍ താരം മാര്‍ക്കോ റോഹോയുടെ സെല്‍ഫ് ഗോളിലൂടെ ആഴ്സനല്‍ വീണ്ടും മുന്നിലെത്തി. തൊട്ടടുത്ത മിനുട്ടില്‍ ലിംഗാഡ് ഗോള്‍ കണ്ടെത്തി സമനില പിടിച്ചു. ഹോം മത്സരത്തിലെ ജയത്തിനായി യുനൈറ്റഡ് പൊരുതി നോക്കിയെങ്കിലും ഗണ്ണേഴ്സിന്റെ പ്രതിരോധം തകര്‍ക്കാന്‍ ചുവന്ന ചെകുത്താന്മാര്ക്കായില്ല. ലീഗില്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യുനൈറ്റഡ് 23 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
31 പോയിന്റുള്ള ആഴ്സനല്‍ അഞ്ചാം സ്ഥാനത്തും. മറ്റൊരു മത്സരത്തില്‍ ടോട്ടനം 3-1 ന് സതാംപ്ടണെ കീഴടക്കി. ഹാരി കെയ്ന്‍ (9), ലൂകാസ് മൗറ (51), സണ്‍ ഹുങ് മിന് (55) എന്നിവരാണ് ടോട്ടനത്തിനായി ഗോള്‍ കണ്ടെത്തിയത്. 93 ാം മിനുട്ടില്‍ ചാര്‍ളി ആസ്ടിനാണ് സതാംപ്ടണിന്റെ ആശ്വാസ ഗോള്‍ നേടിയത്. 33 പോയിന്റുള്ള ടോട്ടനം പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. എവര്ടണ്-ന്യൂകാസില്‍ മത്സരവും ഫുല്‍ഹാം ലെസ്റ്റര്‍ സിറ്റി മത്സരവും 1- 1 ന് സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ വോള്‍വ്സിനോട് ചെല്‍സി 2-1 ന് പരാജയപ്പെട്ടു. 18 ാം മിനുട്ടില്‍ റൂബന്‍ ചീക്കിന്റെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. 59, 63 മിനുട്ടുകളില്‍ വോള്‍വ്സ് ഗോള്‍ മടക്കി. റൗള്‍ ജിമനെസ്, യോട്ട എന്നിവരാണ് വോള്‍വ്സിന് വേണ്ടി ഗോള്‍ നേടിയത്. തോല്‍വിയോടെ 31 പോയിന്റുള്ള ചെല്‍സി ലീഗില്‍ നാലാം സ്ഥാനത്തേക്കിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."