കെ.എം.എം.എല്ലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം
തിരുവനന്തപുരം: ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെക്കുറിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) എം.ഡി എം.ജി.രാജമാണിക്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചു.
അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുï്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും തെറ്റായ പ്രവണതകള്‍ക്കു ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ വ്യക്തമാക്കി.കെ.എം.എം.എല്ലില്‍ ബെനിഫിഷ്യേറ്റഡ് ഇല്‍മനൈറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് പ്രധാനമായും മാധ്യമങ്ങളില്‍ വന്നത്.
ഇതിനൊപ്പം കമ്പനിയിലെ ഫയലുകളിലെയും കംപ്യൂട്ടറുകളിലെയും വിവരം ചോര്‍ന്നതായുള്ള ആരോപണം, വ്യവസായ വകുപ്പിന്റെ അനുമതിയില്ലാതെ കമ്പനി ഗസ്റ്റ്ഹൗസില്‍ മരാമത്ത് പണികള്‍ നടത്തിയത്, ആസിഡ് റീജനറേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതും അതിലൂടെ സ്ഥാപനത്തിനുïായ സാമ്പത്തിക നഷ്ടവുമെല്ലാം അന്വേഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."