രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍
കൊച്ചി: ബി.പി.സി.എല്‍ സമരത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാളെ കൊച്ചിയിലെത്തും. കഴിഞ്ഞ രïു ദിവസമായി വയനാട് മണ്ഡല സന്ദര്‍ശനം നടത്തുന്ന രാഹുല്‍ഗാന്ധി നാളെ വൈകിട്ട് 6.30ന് അമ്പലമുകളില്‍ റിഫൈനറി ഗേറ്റിനു മുന്നില്‍ സംസാരിക്കും. ബി.പി.സി.എല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരപരമ്പരയുടെ ഭാഗമായാണ് രാഹുല്‍ഗാന്ധി എം.പി എത്തുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.
വൈകിട്ട് കണ്ണൂരില്‍നിന്ന് യാത്രാ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം റോഡ് മാര്‍ഗം സമരവേദിയില്‍ എത്തും. പിറ്റേന്ന് രാവിലെ ആറുമണിക്കുള്ള വിമാനത്തില്‍ ഡല്‍ഹിക്ക് തിരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് രïുമണിക്ക് ഡി.സി.സി ഓഫിസില്‍ ചേരുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു.
എം.പി, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരാണ് നേതൃയോഗത്തില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."