HOME
DETAILS
MAL
പൗരത്വ പട്ടിക കേരളം തള്ളണം: ഐ.എന്‍.എല്‍
backup
December 05 2019 | 19:12 PM
കോഴിക്കോട് : അമിത് ഷാ വിഭാവനം ചെയ്ത ദേശീയ പൗരത്വ പട്ടികയും നിര്‍ദിഷ്ട പൗരത്വ നിയമ ഭേദഗതിയും കേരളം തള്ളിക്കളയണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു. ദേശീയ പൗരത്വ പട്ടിക വര്‍ഗീയമായ ദുഷ്ടലാക്കോടെ കൊïുവരുന്നതാണ്. മുസ്ലിംകളെ രാജ്യത്തു നിന്ന് പുറത്താക്കാനുള്ള ആര്.എസ്.എസിന്റെ ഗൂഢ അജïയാണ് അതിനു പിന്നില്‍. പൗരത്വ പട്ടിക പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ല എന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാട് കേരളവും പിന്തുടരണം. അടുത്ത ആഴ്ച പാര്‍ലമെന്റില്‍ വയ്ക്കുന്ന പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷവും മതേതര കക്ഷികളും ഒരുമിച്ചുനിന്നില്ലെങ്കില്‍ രാജ്യം ആര്.എസ്.എസിന്റെ സ്വപ്നമായ ഹിന്ദുരാജ്യമായി മാറുമെന്നതില്‍ സംശയമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."