HOME
DETAILS
MAL
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മദ്റസാ വിദ്യാര്‍ഥികള്‍
backup
August 08 2016 | 20:08 PM
കാളികാവ്: രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരകരായി മദ്റസ വിദ്യാര്‍ഥികള്‍ രംഗത്ത്. ഉദരംപൊയില്‍ സുല്ലമുല്‍ ഉലൂം മദ്റസ വിദ്യാര്‍ഥികളാണ് കുത്തിവെപ്പ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണം നടത്തുന്നത്. മലയോര മേഖലയില്‍ ഡിഫ്തീരിയ ഉള്പടെയുള്ള പകര്‍ച്ചവ്യാധികള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എസ്.കെ.എസ്.ബി.വി ഡിഫ്തീരിയ ആശങ്കയും പ്രതിവിധിയും എന്ന പേരില്‍ ആരോഗ്യ ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചത്.
ക്യാംപ് മഹല്ല് ഖാസി മുജീബ് റഹ്മാന് ദാരിമി ഉദ്ഘാടനം ചെയ്തു. കാളികാവ് സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദലി ക്യാംപിന് നേതൃത്വം നല്കി. മഹല്ല് പ്രസിഡന്റ് എം അബൂബക്കര്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന് റഷീദ് ഫൈസി, എസ്.കെ.എസ്.ബി.വി പ്രസിഡന്റ് മുഹമ്മദ് ഇന്‍ഷാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."