HOME
DETAILS
MAL
സുപ്രിംകോടതി വിധിയില്‍ തെറ്റുണ്ടെന്ന് എച്ച്. രാജ
backup
December 06 2018 | 19:12 PM
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയില്‍ തെറ്റുണ്ടെന്ന് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ.
ഹിന്ദുദൈവങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ നിയമമുണ്ട്, ജഡ്ജിമാര്‍ അത് പരിഗണിച്ചില്ല. ശബരിമല വിധിക്ക് കാരണം അതാണെന്നും രാജ പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നാലാം ദിവസത്തെ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന് ഹിന്ദുവിരുദ്ധനും അവിശ്വാസിയുമാണ്. സര്‍ക്കാര്‍ ആദ്യം പള്ളിത്തര്‍ക്കം സംബന്ധിച്ചുള്ള സുപ്രിംകോടതിവിധി നടപ്പാക്കട്ടെയെന്നും രാജ പറഞ്ഞു.
ബി.ജെ.പി വക്താവ് എം.എസ് കുമാര്‍, സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള, സംസ്ഥാന സെക്രട്ടറി വി.കെ സജീവന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."