സൈബറാബാദ് കമ്മീഷണര്‍ക്കിത് രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊല; ആദ്യം കൊന്നത് ആസിഡാക്രമണത്തിലെ പ്രതികളെ
ന്യൂഡല്‍ഹി: വനിതാ ഡോക്ടറെ കൊലപ്പടെുത്തിയ പ്രതികളെ വെടിവെച്ചു കൊന്ന പൊലിസ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ സജീവമാവുന്നതിനിടെ അന്വേഷണ ഉദ്യേഗസ്ഥനും ശ്രദ്ധാകേന്ദ്രമാവുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സൈബറാബാദ് പൊലിസ് കമ്മീഷണര്‍ വി. സി സജ്ജനാറാണ് ശ്രദ്ധാകേന്ദ്രമാവുന്നത്.
ഇതാദ്യമല്ല അദ്ദേഹത്തിന് ഏറ്റുമുട്ടല്‍ കൊല നടത്തിയെന്ന പട്ടം ചാര്‍ത്തിക്കിട്ടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടു യുവതികള്‍ക്ക് നേര്‍ക്ക് ആസിഡാക്രമണം നടത്തിയ പ്രതികളെ ഇതേ ഉദ്യോഗസ്ഥന്‍ ഇതുപോലെ ഏറ്റമുട്ടലില്‍ വധിച്ചിരുന്നു. 2008 ല്‍ വാറങ്കല്‍ എസ്.പിയായിരുക്കുമ്പോഴായിരുന്നു ഇത്.
അന്നും രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ നടത്തിയ ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്.
2008 ഡിസംബറിലായിരുന്നു സംഭവം. മൂന്ന് യുവാക്കള്‍ സ്വപ്നിക പ്രണിത എന്നീ രണ്ടു യുവതികള്‍ക്കു നേരെയാണ് അക്രമം നടന്നത്. കോളജിലേക്കു പോവുന്നതിനിടെയായിരുന്നു അക്രമം. സ്വപ്നിക സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രണിത കുറേ നാളുകള്‍ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി.
അന്ന് പ്രതികളെ പൊലിസ് ജന മധ്യത്തില്‍ കൊണ്ടുവന്നു. അവിടെ വെച്ച് അവര്‍ കുറ്റസമ്മതം നടത്തി. പിന്നീടെല്ലാം ഹൈദരാബാദ് സംഭവം പോലെ തന്നെ. കുറ്റകൃത്യം പുനര്‍നിര്‍മിക്കാനായി പ്രതികളെ കൊണ്ടു വരുന്നു. അവിടെ നിന്ന് അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പൊലിസ് വെടിവെക്കുന്നു. അന്ന് വമ്പിച്ച പിന്തുണയാണ് സജ്ജനാണിത് ലഭിച്ചത്. ഒരു ഹീറോ പരിവേഷം തന്നെ ലഭിച്ചു. ഒട്ടേറെ സ്വികരണ പരിപാടികളും അന്ന് ഈ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു.
വനിതാ ഡോക്ടറെ ക്രൂരമായി കൊലചെയ്ത അതേ സ്ഥലത്തെ തന്നെയാണ് പ്രതികളെയും പൊലിസ് വെടിവെച്ചുകൊന്നത്. തെളിവെടുപ്പ് നടക്കുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. രാത്രിയിലായിരുന്നു തെളിവെടുപ്പ്. ഇതിനിടെ പ്രതികള്‍ രക്ഷപെടാനുള്ള ശ്രമം നടത്തി. ഇതോടെയാണ് നാലുപേരെയും പൊലിസ് വെടിവെച്ചുകൊന്നത്.
രാവിലെ 7.30 നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യം നടുങ്ങിയ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിക്കുമ്പോള്‍ മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലേ എന്ന ചോദ്യവും ഇതോടെ ഉയര്‍ന്നു കഴിഞ്ഞു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പൊലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി. നിയമം കയ്യിലെടുത്ത പൊലീസുകാരെ വിമര്‍ശിക്കുന്നവരും ഏറെയാണ്.
യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലിസ് വധിച്ചത്. ഹൈദരാബാദ് - ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലിസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."