നദികളില്‍ ഒഴുക്ക് നിലച്ചതായി ശാസ്ത്രജ്ഞര്‍
കോഴിക്കോട്: 30-40 വര്‍ഷത്തിനിടെ കേരളത്തിലെ നദികളില്‍ ഒഴുക്ക് നിലച്ചതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. സി.ഡബ്ല്യു.ആര്.ഡി.എം സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാത്യു ടി. തോമസിനോട് സംസാരിക്കുകയായിരുന്നു അവര്‍. വിവിധ പ്രകൃതി നശീകരണ പ്രവര്‍ത്തനങ്ങള്‍ അതിനു കാരണമായിട്ടുണ്ട്. മണ്ണിനടിയിലേക്ക് വെള്ളം ഊര്‍ന്നിറങ്ങുന്നത് കുറയുന്നു. മണ്ണിനടിയില്‍ ശേഖരിക്കപ്പെടുന്ന ജലം തന്നെയാണ് പിന്നീട് നദികളില്‍ ഒഴുക്കായി മാറുന്നത്. ലളിതമായി ചെയ്യാവുന്ന കിണര്‍ റീചാര്‍ജിങ് വഴി വീടിന് മുകളില്‍ വീഴുന്ന വെള്ളം ഉപയോഗിച്ച് കിണറുകളിലെ ജലവിതാനവും ഭൂഭര്ഭ ജലവിതാനവും ഉയര്‍ത്താനാകും.
നദികളില്‍ സ്വാഭാവിക ഒഴുക്ക് തടസപ്പെടാതെയുള്ള റെഗുലേറ്ററുകള്‍ നിര്‍മിക്കുന്നത് വഴി ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ കഴിയും. ഹൈസ്കൂളുകളിലെയും കോളജുകളിലെയും ലാബുകള്‍ ഉപയോഗിച്ച് സി.ഡബ്ല്യു.ആര്.ഡി.എമ്മിന്റെ മേല്‍നോട്ടത്തില്‍ വികേന്ദീകൃതമായി കുടിവെള്ളം പരിശോധിക്കാനുള്ള സംവിധാനം ഒരുക്കാവുന്ന പദ്ധതിയുടെ നിര്‍ദേശം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതിലൂടെ ജലത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."