HOME
DETAILS
MAL
ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സ് സര്‍വിസ് നടത്തില്ല
backup
August 02 2017 | 00:08 AM
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സ് സര്‍വിസ് നടത്തേണ്ടതില്ലെന്ന് ജീവനക്കാരുടെ സംഘടന തീരുമാനിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വിസ് നടത്തുന്ന ആംബുലന്‍സുകള്‍ക്കു നേരെ ആക്രമണം പതിവായതോടെയാണ് ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ടെക്‌നീഷ്യന്മാരുടെയും അസോസിയേഷന്‍ ഈ തീരുമാനം എടുത്തത്. ഞായറാഴ്ച ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊല്ലം, പാലക്കാട് , കണ്ണൂര്‍ ജില്ലകളില്‍ ആംബുലന്‍സുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."