സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് കൊടിയേറി
ആലപ്പുഴ: 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. ആലപ്പുഴയില്‍ മൂന്ന് ദിവസമായാണ് ഇത്തവണ കലോത്സവം നടക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തി. 29 വേദികളിലായി 61 ഇനങ്ങളിലാണ് ആദ്യ ദിവസത്തെ മത്സരങ്ങള്‍.
30 വേദികളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനം 29 വേദികളിലും മത്സരങ്ങള്‍ നടക്കും. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.
251 അപ്പീലുകളാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. അപ്പീലുകളുടെ എണ്ണം കുറഞ്ഞത് ജില്ലാതല മത്സരങ്ങളിലെ സുതാര്യത ആണ് തെളിയിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ ഭാവിയിലും മൂന്ന് ദിവസം മതിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അഭിപ്രയപ്പെട്ടു. ആലപ്പുഴ കലോത്സവം കഴിയുമ്പോള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിദ്യാഭാസ വകുപ്പ് സര്‍ക്കാരിന് നല്‍കുമെന്നും ഡി.പി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."