ഉന്നാവോ: പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ കുഞ്ഞിനെ തീകൊളുത്താന്‍ അമ്മയുടെ ശ്രമം: അമ്മ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെ സ്വന്തം കുഞ്ഞിനെ തീകൊളുത്താന്‍ അമ്മയുടെ ശ്രമം. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. രാജ്യത്ത് പെണ്‍കുട്ടികള്‍ നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍, എങ്ങനെ ഞാനെന്റെ മകളെ വളര്‍ത്തും എന്നു ചോദിച്ചായിരുന്നു അമ്മ കുട്ടിയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്ശ്രമിച്ചത്.
ഉടന്‍ തന്നെ പൊലിസ് ഇടപെട്ട് കുട്ടിയെ രക്ഷിച്ചു. അമ്മയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വര്‍ധിക്കുന്ന സ്ത്രീപീഡനങ്ങളിലും, ഉന്നാവോ പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയ പൊലിസ് നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.
അതേ സമയം മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം ഇന്നുതന്നെ ഉത്തര്‍പ്രദേശിലെ നാട്ടിലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."