HOME
DETAILS

'നിങ്ങള്‍ ഇപ്പോള്‍ എന്തിനുവന്നു'?; ഉന്നാവോ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരേ ആക്രോശിച്ച് നാട്ടുകാര്‍

  
backup
December 07 2019 | 13:12 PM

people-against-ministers-in-unnao

ലഖ്‌നൗ: ഉന്നാവോയില്‍ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തി സംഭവത്തില്‍ സംസ്ഥാനത്താകെ പ്രതിഷേധം കനക്കുന്നു. ഇന്നലെ വൈകീട്ടോടെ മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥിനാഥിന്റെ നിര്‍ദേശ പ്രകാരം യുവതിയുടെ വീട് സന്ദര്‍ശിക്കാനായി രണ്ട് ബി.ജെ.പി മന്ത്രിമാര്‍ ജനങ്ങളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പ്രതിഷേധത്തിന് മുന്നില്‍ പരുങ്ങി.

മന്ത്രിമാരായ കമല്‍ റാണി വരുണ്‍, സ്വാമി പ്രസാദ് മൗര്യ എന്നീ മന്ത്രിമാരാണ് ഉന്നാവോയില്‍എത്തിയത്. നിങ്ങള്‍ ഇപ്പോള്‍ എന്തിനിവിടെ വന്നു എന്നാക്രോശിച്ചുകൊണ്ട് ജനങ്ങള്‍ ഇവരുടെ വാഹനം തടയുകയായിരുന്നു. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് പൊലിസിന് ഇവരുടെ വാഹനം കടത്തിവിടാനായത്. പ്രതിഷേധിച്ചവരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി സ്വാമി പ്രസാദ് മൗര്യ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിച്ചിരിക്കുമെന്ന് വാക്കുനല്‍കി. കുടുംബം ആവശ്യപ്പെടുന്ന ഏത് തരം അന്വേഷണത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്താകെ യോഗി സര്‍ക്കാരിനെതിരായ പ്രതിഷേധം കനക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉന്നാവോ സംഭവത്തില്‍ ബി.ജെ.പിക്കെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി എന്നിവരും സംസ്ഥാന സര്‍ക്കാരിനെതിരേ രംഗത്തുവന്നു. പ്രിയങ്കാ ഗാന്ധി ഇന്ന് രാവിലെയോടെ പെണ്‍കുട്ടിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. ഈ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ സ്ഥലമില്ലെന്നാണ് പിന്നീട് അവര്‍ പറയുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago