മഴയെ ഭയന്ന് ചെമ്മലശ്ശേരി പള്ളിയേയില്‍ കുളമ്പ് നിവാസികള്‍
കൊളത്തൂര്‍: ചെമ്മലശ്ശേരി രണ്ടാംമൈല്‍ പള്ളിയേയില്‍ കുളമ്പ് നിവാസികള്‍ക്ക് മഴ പെയ്യുന്നത് ഭയമാണ്. പെയ്യുന്നത് ഒരു ചെറിയ മഴയാണെങ്കില്‍ പോലും ചെമ്മലശ്ശേരി രണ്ടാംമൈല്‍ അങ്ങാടിയിലെ മാലിന്യങ്ങള്‍ കുത്തിയൊലിച്ചു ഇവിടുത്തെ കിണറുകളിലും ജലാശയങ്ങളിലും കലരുമെന്നതാണ് ഇവിടുത്തുകാര്‍ മഴയെ ഭയപ്പെടാന്‍ കാരണം.
കാലങ്ങളായി മഴക്കാലമായാല്‍ ഈ പ്രദേശത്തെ നിവാസികള്‍ക്ക് ദുരിതം തന്നെയാണ്. ചെമ്മലശ്ശേരി രണ്ടാമൈല്‍ ചെമ്മല റോഡ് ബൈപാസിലൂടെ ഒഴുകിയെത്തുന്ന മാലിന്യം കലര്‍ന്ന വെള്ളവും കടന്നുവേണം ഇവിടുത്തുകാര്‍ക്ക് പുറംലോകത്തെത്താന്‍. മാലിന്യം ഒഴുകി കുളമ്പിലെത്തുന്നത് കാരണം സമീപ പ്രദേശങ്ങളിലെ കുഞ്ഞുങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ ഇത് കാരണമാകുന്നു.
മഴക്കാല രോഗങ്ങള്‍ക്കെതിരെ ശുചീകരണങ്ങളും അനുബന്ധന പ്രവര്‍ത്തനങ്ങളും നടക്കുമ്പോഴും ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഈ മാലിന്യം ഒഴുകിയെത്തുന്നതിനെതിരെ യാതൊരു നടപടിയും ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാകാത്തതിനാല്‍ ഇവിടുത്തുകാര്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്കൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."