മാല്‍കോടെക്സ് സ്പിന്നിങ് മില്‍; ലേഓഫ് ചെയ്യാന്‍ അനുമതിക്കായി കത്ത്
മലപ്പുറം: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ കോ-ഓപറേറ്റീവ് ടെക്സ്റ്റയില്‍സ് ലിമിറ്റഡ് മാല്‍കോടെക്സ് സ്പിന്നിങ് മില്‍ നൂല് ഉല്പാദനം നിര്‍ത്തിവയ്ക്കാനും മില്‍ ലേ ഓഫ് ചെയ്യാനും അനുമതിക്കായി ഹാന്റ്ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. മാല്‍കോടെക്സ് മാനേജിങ് ഡയറക്ടര്‍ ഷാനവാസാണ് കത്ത് നല്‍കിയത്.
മാല്‍കോടെക്സ് നൂല് വില്പനയിലും കോട്ടണ്‍ സ്വകാര്യ പാര്‍ട്ടികളില്‍നിന്നു നേരിട്ട് വാങ്ങുന്നതിലും നിലവിലുള്ള എം.ഡി അഴിമതി നടത്തുന്നുണ്ടെന്നാരോപിച്ച് മേലധികാരികള്‍ക്ക് പരാതി നല്കിയ മില്ലിലെ ബാര്‍ഗൈനിങ് യൂനിയന്റെ ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ എം.ഡി, വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു പരാതിയും നല്‍കിയിരുന്നു. മില്ലിലെ അഴിമതിക്കെതിരേ പ്രതികരിച്ചതും മില്ലില്‍ സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി പോളിസ്റ്റര്‍ ഉല്പാദനം ആരംഭിക്കുവാനുള്ള നീക്കത്തിന് എതിരഭിപ്രായം രേഖപ്പെടുത്തിയുമാണ് എം.ഡി കോട്ടണ്‍ വില ചൂണ്ടിക്കാണിച്ച് ലേ ഓഫ് ചെയ്യാന്‍ ശ്രമം നടത്താന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."