'ഇപ്പോള്‍ വരാന്‍ മാത്രം എന്തുണ്ടായി'? മന്ത്രിമാര്‍ക്കെതിരേ പ്രതിഷേധം
ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നോവില്‍നിന്ന് ഉന്നാവിലേക്കുള്ള ദൂരം 65 കിലോമീറ്ററാണ്. ഇത്രയേറെ സംഭവങ്ങള്‍ അരങ്ങേറിയിട്ടും അവിടേക്കൊന്നു തിരിഞ്ഞുനോക്കാന്‍ യോഗി സര്‍ക്കാരോ മന്ത്രിമാരോ തയാറായിരുന്നില്ല. ഇന്നലെ പ്രതിഷേധം കനത്തതോടെ പ്രദേശം സന്ദര്‍ശിക്കാന്‍ കമല്‍ റാണി വരുണ്‍, സ്വാമിപ്രസാദ് മൗര്യ എന്നീ മന്ത്രിമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. എന്നാല്‍, ഇവര്‍ക്കെതിരേ പ്രദേശത്തു ജനങ്ങളുടെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സ്ഥലത്തെത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെയും ജനക്കൂട്ടം തടഞ്ഞു.
എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ടു വന്നതെന്നു ചോദിച്ച് ജനങ്ങള്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ തടഞ്ഞതോടെ പൊലിസ് ഇടപെട്ടാണ് ഇവരെ പ്രതിഷേധക്കാരില്‍നിന്നു രക്ഷിച്ചത്. ഇരയുടെ കുടുംബം ആവശ്യപ്പെടുന്ന രീതിയിലുള്ള അന്വേഷണം നടത്തുമെന്നും പ്രതികള്‍ക്കു ശിക്ഷ വാങ്ങിനല്‍കുമെന്നും സന്ദര്‍ശനത്തിനു ശേഷം മന്ത്രിമാര്‍ വ്യക്തമാക്കി.
ഇന്നലെ സ്ഥലത്തെത്തിയ ജില്ലാ മജിസ്‌ട്രേറ്റടക്കമുള്ളവരെയും നാട്ടുകാര്‍ തടഞ്ഞു. അതേസമയം, ഇരയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി യു.പി സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."