HOME
DETAILS
MAL
പ്രണയം
backup
December 08 2019 | 05:12 AM
പ്രണയിച്ചിടാം നമുക്ക്-
ഇലാഹിന്‍ ഇഷ്ടക്കനിയാം
മുത്ത് മുഹമ്മദെ
പ്രണയിച്ചിടാം നമുക്ക്
ജിന്ന് ഇന്‍സ് മലകിന്‍
മറ്റു സര്‍വ്വ ജീവ ജാലങ്ങളുടെ
ഉയിരിന്നാധാരമാം-
ത്വാഹാ റസൂലിനെ
പ്രണയിച്ചിടാം നമുക്ക്
സൂര്യ ചന്ദ്ര നക്ഷത്ര ഗോള
ജ്വലന ഹേതുവാം
മുസമ്മിലരാം മുഹമ്മദെ
പ്രണയത്തിനാധാരം-
സ്‌നേഹമാണെങ്കില്‍
കടലും കരയും വാനലോകവും
നിറഞ്ഞൊഴുകും
സ്‌നേഹ സായൂജ്യ
സങ്കേതമാം മുഹമ്മദെ
പ്രണയിച്ചിടാം നമുക്കന്ത്യം
വരേക്കും
പ്രണയിച്ചിടാം നമുക്ക്
സുരക്ഷ തന്‍ സുകൃത നാമം
അഹ്മദാം യാസീന്‍
മുഹമ്മദെ
പ്രണയിച്ചിടാം നമുക്ക്
ശാഹിദാം റസൂലരെ.
പ്രപഞ്ചം മുഴുവന്‍
നിറഞ്ഞു നില്‍ക്കും-
പുണ്യ മുഹമ്മദെ
പ്രണയിച്ചിടാം നമുക്ക്
കാണുന്ന കേള്‍ക്കുന്ന
അറിഞ്ഞു
സാക്ഷ്യംവഹിക്കുന്ന
അഹദവന്റെ അമറാം
അശ്‌റഫുല്‍ ഹല്‍ഖിനെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."