നര്‍മദ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ധര്‍(മധ്യപ്രദേശ്): നര്‍മദ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തു. എന്‍.ഡി.ആര്‍എഫ് (നാഷനല്‍ ഡിസ്ആസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്) സംഘത്തെ മൂന്നു മണിക്കൂര്‍ നേരത്തേക്ക് സമരക്കാരെ തടഞ്ഞു വെച്ചെന്നാരോപിച്ചാണ് കേസെടുത്തത്.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഗെയിറ്റുകള്‍ അടച്ചിട്ടതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ആന്ദോളന്‍ പ്രവര്‍ത്തകര്‍.
സര്‍ക്കാര്‍ സമരക്കാരുടെ മേല്‍ കേസുകള്‍ കെട്ടിച്ചമക്കുകയാണെന്ന് ആന്ദോളന്‍ തലവന്‍ മേധ പട്കര്‍ ആരോപിച്ചു. കഴിഞ്ഞ ഏഴു ദിവസമായി ഉപവാസ സമരമനുഷ്ഠിക്കുകയാണ് മേധാ പട്കര്‍.
നര്‍മദ നദിക്കു കുറുകേ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും കര്‍ഷകരും വന്‍തോതില്‍ കുടിയൊഴിപ്പിക്കപ്പെടുന്നതിനും അതുമൂലമുണ്ടാകുന്ന പരിസ്ഥിതിവിനാശത്തിനുമെതിരെ രൂപംകൊണ്ട താണ് നര്‍മദ ബചാവോ ആന്ദോളന്‍ . 1989ല്‍ മേധാപട്കറുടെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്. അഹിംസാത്മകമായ പ്രക്ഷോഭരീതിയാണ് പ്രസ്ഥാനം സ്വീകരിച്ചിരിക്കുന്നത്. 40,000ത്തിലേറെ കുടുംബങങളാണ് ഇവിടെ കുടിയൊഴിപ്പിക്കപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."