ജീവനക്കാരുടെ പണിമുടക്ക് സര്‍വിസിനെ ബാധിച്ചില്ലെന്ന് കെ.എസ്.ആര്.ടി.സി
കാസര്‍കോട്: കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ തുടങ്ങിയ സമരം ജില്ലയിലെ രണ്ടു ഡിപ്പോകളെയും ബാധിച്ചില്ലെന്നു അധികൃതര്‍ പറഞ്ഞു.ബി.എം.എസ്, എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള സംഘടനകളാണ് ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശിക ഇല്ലാതെ നല്‍കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്.
എന്നാല്‍ കാസര്‍കോട്,കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിലവിലുള്ള സര്വിസുകളെക്കാളും അധികം സര്‍വിസ് നടത്തിയതായാണു ഡിപ്പോ അധികൃതര്‍ അവകാശപ്പെടുന്നത്. എല്ലാ ദിവസത്തേക്കാളും രണ്ടിലധികം ഷെഡ്യൂളുകള്‍ ഓടിയെന്നു ഡിപ്പോ അധികൃതരും പറഞ്ഞു.
അതേ സമയം, ദേശീയ പാതയില്‍ ഉള്‍പ്പെടെ ഇന്നലെ രാവിലെ മുതല്‍ ബസുകളുടെ എണ്ണം കുറഞ്ഞതായി യാത്രക്കാര്‍ പറയുന്നു. അതിരാവിലെയും മറ്റും വിവിധ ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ക്കാണു ബസുകളുടെ എണ്ണം കുറഞ്ഞതായി അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."