HOME
DETAILS
MAL
കുളമ്പുരോഗ ജാഗ്രതാ നിര്‍ദേശം
backup
December 08 2018 | 04:12 AM
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിലെ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍നിന്നു കന്നുകാലികളെ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്ന കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് രോഗംബാധിച്ച കന്നുകാലികളെ ഒരു കാരണവശാലും കേരളത്തിലേക്കു കടത്താന്‍ പാടില്ല.
കന്നുകാലികളെ കൊണ്ടുവരുന്നവര്‍ പാറശാലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ആര്.പി. ചെക്പോസ്റ്റില്‍ കന്നുകാലികളെ പരിശോധനക്ക് വിധേയമാക്കി രസീത് കൈപ്പറ്റണം.
ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിര്‍മാര്‍ജന നിയമം 2009 പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."