തോപ്പുംപടിയില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം
മട്ടാഞ്ചേരി: വര്‍ഷങ്ങളോളം ബുദ്ധിമുട്ടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അംഗികാരം ലഭിക്കാത്തതും തറവാട് വിറ്റ മാനസിക സംഘര്‍ഷമാണ് തോപ്പുംപടിയില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിനു കാരണം. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോകാന്‍ മനസ് അനുവദിക്കാത്തതിനാലാണ് നിയമങ്ങളില്ലാത്ത ലോകത്തേക്ക് അവരെ കൊണ്ട് പോകുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
നാലുമാസം മുമ്പാണ് കരുവേലിപ്പടി രാമേശ്വരം കോളനിയിലെ സുഹറാമന്‍സിലിലെ ഫ്‌ളാറ്റില്‍ റഫീക്ക് എന്ന പി.കെ പരീകുട്ടി (50) താമസിക്കാന്‍ എത്തിയത്. എന്നാല്‍ പരിസരവാസികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ റഫീക്കിനെ കുറിച്ചും കുടുംബാംഗങ്ങളെ കുറിച്ചും നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളത്.
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ എട്ട് പേപ്പറുകളാണ് റഫീക്കിന്റെ പോക്കറ്റില്‍ നിന്നും പൊലിസ് കണ്ടെടുത്തത്.അതില്‍ രണ്ട് പേജ് ഇരുവരും തമ്മില്‍ വിവാഹിതരായതിന്റെ കൊച്ചങ്ങാടി ചെമ്പിട്ട പള്ളി മഹല്ലിന്റെ രേഖകളും .മറ്റു ആറ് പേജിന്റെ ഇരുവശവും വിവാഹം തൊട്ട് ആത്മഹത്യക്കുള്ള കാരണവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മിശ്രവിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും തറവാട് വിറ്റ മനോവിഷമം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചു. മിശ്രവിവാഹത്തിന്റെ രേഖകള്‍ കിട്ടാത്ത അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകരുത് .എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ രേഖകളൊന്നുമില്ലാത്തതിനാല്‍ അവരെയും കൂടെ കൊണ്ട് പോകുവാന്‍ തീരുമാനം എടുക്കുകയും. ഇതേ തുടര്‍ന്ന് മുന്ന് ദിവസം മുന്‍പ് വാക്കത്തി വാങ്ങി വെച്ചു.ഇളയ മകള്‍ സ്‌ക്കുളിലേക്ക് പോകുന്നതും രണ്ടാമത്തെ മകന് ദിവസവും മാതാവ് ഭക്ഷണം വാരി കൊടുക്കുന്നതുമെല്ലാം ഇവര്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിയാതെയാണെന്നും കുറിപ്പിലുണ്ട്.കൂടാതെ സഹോദരന് നല്‍കാനുള്ള കടബാധ്യതയും ഭാര്യയുടെ പക്കലുള്ള സ്വര്‍ണത്തെ കുറിച്ചും കുറിപ്പില്‍ വിവരിക്കുന്നുണ്ട്. ബെഡ് റുമില്‍ കടന്ന് ഉറങ്ങുന്നതിനിടെയാണ് ഭാര്യ: ജാന്‍സി എന്ന നസിയക്ക് വെട്ടേറ്റത്.
കഴുത്തിനേറ്റ വെട്ടില്‍ താടിയെല്ല് വിണ്ട് പോയിരിന്നു.ടി.വി. കണ്ട് വരാന്തയില്‍ ഉറങ്ങിയ മുത്തമകന്‍ ജഫ്‌റിന് തലയ്ക്കാണ് വെട്ടേറ്റത്.സമീപത്തെ റുമില്‍ കിടന്നിരിന്ന ഷെഫിന്‍, സനിയ എന്ന കുട്ടികള്‍ക്ക് തലയ്ക്കും കൈക്കും പരിക്കുണ്ട്. വെട്ടുന്നത് തടുത്തതിനെ തുടര്‍ന്ന് സനിയയുടെ കൈവിരല്‍ അറ്റ് പോയി.ഇതിന് ശേഷം തുങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്ത കുട്ടി പിതാവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും തറയില്‍ നിറയെ രക്തം നിന്നതിനാല്‍ തെന്നി പോയി. പശ്ചിമകൊച്ചിയില്‍ ഇത് പോലുള്ള സംഭവം ആദ്യമായതിനാല്‍ പുലര്‍ച്ചെ തന്നെ ജനം ഒഴുകി എത്തുകയായിരിന്നു. മുന്‍ എം.എല്‍.എ ഡൊമനിക്ക് പ്രസന്റേഷന്‍, കൗണ്‍സിലര്മാ!രായ വത്സലാ ഗിരീഷ്, ടി കെ അഷറഫ്, സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം റിയാദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എച്ച് നാസര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."