ഒന്നര വയസുകാരിയെ മാതാവും കാമുകനും ചേര്‍ന്ന് ദേഹോപദ്രവമേല്‍പ്പിച്ചതായി പരാതി
മട്ടാഞ്ചേരി: ഒന്നര വയസുകാരിയെ മാതാവും കാമുകനും ചേര്‍ന്ന് ശാരീരികമായി ഉപദ്രവിച്ചതായി പരാതി. ഫോര്‍ട്ട്കൊച്ചി സി.പി തോടിന് സമീപം അനൂബിന്റെ മകള്‍ മിന്‍ഹാ ഫാത്തിമയെയാണ് മാതാവ് സൈറാ ബാനുവും കാമുകന് കോഴിക്കോട് സ്വദേശി ജുനൈദും ചേര്‍ന്ന് ദേഹോപദ്രവമേല്‍പ്പിച്ചത്.
മുഖത്ത് പൊള്ളലേല്‍പ്പിക്കുകയും ശരീരത്ത് ഉപദ്രവിക്കുകയും ചെയ്തതാണ് പരാതി. കാലില്‍ കെട്ടിയിട്ട പാടുകളുള്ളതായും പരാതിയില്‍ പറയുന്നു.എട്ട് വര്‍ഷം മുമ്പാണ് അനൂബും സൈറാ ബാനുവും തമ്മില്‍ വിവാഹിതരായത്.ഫെയ്സ് ബുക്ക് വഴിയാണ് കോഴിക്കോട് സ്വദേശി ജുനൈദുമായി സൈറ പ്രണയത്തിലായത്.സൈറയുടെ വീട് പള്ളുരുത്തിയിലാണ്. ജൂണ്‍ അവസാനം സൈറയെ കാണാതായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പൊലിസിന് പരാതി നല്‍കുകയും രണ്ടണ്ട് ദിവസത്തിന് ശേഷം ഇവര്‍ പൊലിസിന് മുമ്പാകെ ഹാജരാകുകയും കോടതി പിതാവിനോടൊപ്പം പറഞ്ഞ് വിടുകയും ചെയ്തു.
തുടര്‍ന്ന് ഇവര്‍ കുട്ടിയുമായി ജുനൈദിനോടൊപ്പം പോകുകയായിരുന്നു. തിങ്കളാഴ്ച ഇവര്‍ കുട്ടിയെ സൈറയുടെ പള്ളുരുത്തിയിലെ വീട്ടില്‍ കൊണ്ടണ്ട് വന്നാക്കുകയായിരുന്നു. സൈറയുടെ പിതാവ് അനൂബിനെ അറിയിച്ചതിനെ തുടര്‍ന്ന് വന്ന് നോക്കിയപ്പോഴാണ് കുട്ടിയെ ഉപദ്രവിച്ചതായി മനസിലായത്.
തുടര്‍ന്ന് കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പിതാവിന്റെയും അമ്മൂമ്മയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ പള്ളുരുത്തി പൊലിസ് കേസെടുത്തു.സംഭവം നടന്നത് കോഴിക്കോടായതിനാല്‍ കേസ് അങ്ങോട്ട് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."