എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി സഊദി
ജിദ്ദ: എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി സഊദി. ഇതോടെ അന്തരാഷ്ട്ര എണ്ണവില വന്‍ തോതില്‍ ഉയരാന്‍ സാധ്യത. നാല് ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം ഓരോ ദിവസവും കുറയ്ക്കാനാണ് സഊദി തീരുമാനം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സഊദിയുടെ പുതിയ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ കൈകൊണ്ട തീരുമാനത്തിന് പുറമെയാണ് എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനുള്ള സഊദിയുടെ പുതിയ നീക്കം. അഞ്ച് വര്‍ഷത്തിനിനിടെ ആദ്യമായിട്ടാണ് ഇത്തരം തീരുമാനം സഊദി കൈകൊള്ളുന്നത് .
അതിനിടെ അരാംകോയുടെ ഓഹരി വില കുത്തനെ കൂട്ടുകയാണ് സഊദിയുടെ ലക്ഷ്യമെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. പക്ഷേ, കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് കൂനിന്മേല് കുരുവാകും സഊദിയുടെ പുതിയ തീരുമാനം. എണ്ണ വിപണിയെ അമ്പരിച്ചാണ് സഊദി കഴിഞ്ഞ ദിവസം പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
എണ്ണ വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. സഊദിയുടെ സമ്മര്‍ദ്ദമാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."