എ.എസ്.ഐയെ അക്രമിക്കാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍
അമ്പലപ്പുഴ: എ.എസ്.ഐയെ സ്റ്റേഷനില്‍ കയറി അക്രമിക്കാന്‍ ശ്രമിച്ച മൂന്നു പ്രതികള്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് കളത്തില്‍ വീട്ടില്‍ സാഹിര്‍ (29), കൂട്ട് പ്രതികളായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം വൃക്ഷ വിലാസം തോപ്പില്‍ അപ്സല് (26), വയനാട് മാനന്തവാടി ഒണ്ടേനങ്ങാടിയില് ഹാഫിയത്ത് മന്‍സില്‍ ഷിജാദ് (28) എന്നിവരെയാണ് പുന്നപ്ര പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ബൈക്കില്‍ യാത്ര ചെയ്ത പ്രതികളില്‍ ഒരാളായ സാഹിര്‍ സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.എസ്.ഐ സിദ്ധീക്കിന് നേരെ അസഭ്യം പറഞ്ഞുകൊണ്ട് അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നീട് ഇവിടെ നിന്നും രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ എസ്.ഐ.അജയമോഹനന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബോബന്, ബിജോയ്, അജേഷ്, അനീഷ്, വിനോദ് എന്നിവര്‍ ചേര്‍ന്ന് കീഴടക്കുകയായിരുന്നു.
ഒന്നാംപ്രതി പട്ടികയിലുള്ള സാഹിര്‍ കഞ്ചാവ് മാഫിയയുടെ കണ്ണിയും രണ്ടു പ്രവാശ്യം കഞ്ചാവുമായി പുന്നപ്ര പൊലിസ് പിടികൂടുകയും കേസ് കോടതിയില്‍ നടന്നുവരുകയുമാണ്. പൊലിസ് ഇയാളെ മുന്‍പ് കഞ്ചാവുമായി പിടികൂടിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുകയും അക്രമണത്തിന് ശ്രമിച്ചതെന്നും പൊലിസ് പറഞ്ഞു. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപെടുത്തി പ്രതികളെ അമ്പലപ്പുഴ മജിട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."